മലപ്പുറം: കോവിഡ് മൂലം വിദേശത്തോ സ്വദേശത്തോ മരിച്ച പ്രവാസിയുടെ/മുന്‍ പ്രവാസിയുടെ അവിവാഹിതരായ പെണ്മക്കള്ക്ക് 25,000 രൂപ ഒറ്റത്തവണ സഹായം അനുവദിക്കുന്ന 'പ്രവാസി തണല്‍' പദ്ധതിയിലേക്ക് അപേക്ഷിക്കാം. www.norkaroots.org ഔദ്യോഗിക വെബ്സൈറ്റില്‍ 'പ്രവാസി തണല്‍' ലിങ്കില്‍ ക്ലിക്ക് ചെയ്ത് new registration ഒാപ്ഷനില്‍ ലോഗിന്‍ ചെയ്താണ് അപേക്ഷ നൽകേണ്ടത്. അപേക്ഷ ഓണ്‍ലൈനായി മാത്രമേ സ്വീകരിക്കൂ.
മരിച്ച പ്രവാസിക്ക് അവിവാഹിതകളായ ഒന്നിലധികം പെണ്മക്കള് ഉണ്ടെങ്കില്‍ ഓരോരുത്തര്‍ക്കും 25,000 രൂപ വീതം ലഭിക്കും. 18 വയസ്സിനുതാഴെയുള്ള പെണ്‍കുട്ടികള്‍ക്ക് സ്ഥിരനിക്ഷേപമായും അതിന് മുകളിലുള്ളവര്‍ക്ക് ധനസഹായമായാണ് സഹായം അനുവദിക്കുന്നത്.
മരിച്ച രക്ഷകര്ത്താവിെൻറ പാസ്പോര്‍ട്ടിെൻറ പകര്‍പ്പ്, വിസയുടെ പകര്‍പ്പ്, മരണസര്ട്ടിഫിക്കറ്റിെൻറ പകര്‍പ്പ്, മരിച്ചയാള്‍ കോവിഡ് പോസിറ്റിവായിരുന്നുവെന്ന് തെളിയിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട്/ലാബ് റിപ്പോര്‍ട്ട്, അപേക്ഷകയുടെ ആധാര്‍, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്/ വില്ലേജ് ഓഫിസില്‍നിന്ന് ലഭിക്കുന്ന റിലേഷന്ഷിപ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ്, 18 വയസ്സിന് മുകളിലുള്ളവര്‍, അവിവാഹിതയാണെന്ന് തെളിയിക്കുന്ന വിേല്ലജ് ഓഫിസറുടെ സര്‍ട്ടിഫിക്കറ്റ്, അപേക്ഷകയുടെയോ രക്ഷിതാവിെൻറയോ പേരിലുള്ള സേവിങ്സ് ബാങ്ക് അക്കൗണ്ടിെൻറ പാസ് ബൂക്ക് പകര്‍പ്പ് എന്നീ രേഖകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സിെൻറ ടോള്‍ഫ്രീ നമ്പറില്‍ (1800 425 3939) ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.