മലപ്പുറം: ജില്ല ഭരണകൂടത്തിെൻറ ആസ്ഥാനമായ കലക്ടറേറ്റിൽ റവന്യൂ ടവർ സ്ഥാപിക്കാൻ മാസ്റ്റർ പ്ലാൻ തയാറാക്കാൻ തീരുമാനം. ഇതിനു മുമ്പ് എം.എല്‍.എമാരുമായും ജനപ്രതിനിധികളുമായും കൂടിയാലോചിച്ച് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കുമെന്നും അനുഭാവപൂര്‍വമായ നടപടികള്‍ സ്വീകരിക്കുമെന്നും റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു.
നിലവിലെ ഓഫിസ് കെട്ടിടങ്ങളും മന്ത്രി സന്ദര്‍ശിച്ച് സൗകര്യങ്ങൾ വിലയിരുത്തി. കലക്ടറേറ്റിലെ കെട്ടിടങ്ങള്‍ക്ക് ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ളതിനാല്‍ കൂടുതല്‍ സൗകര്യങ്ങളോടു കൂടിയ ഓഫിസ് സമുച്ചയം പണിയണമെന്ന ആവശ്യത്തെ തുടര്‍ന്നാണ് മന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്തിയത്. കലക്ടര്‍ കെ. ഗോപാലകൃഷ്ണന് ഓഫിസ് സൗകര്യങ്ങളിലെ പരിമിതികള്‍ മന്ത്രിയെ ബോധ്യപ്പെടുത്തി. ബ്രിട്ടീഷ് സൈന്യത്തിെൻറ ബാരക്കായി ഉപയോഗിച്ചിരുന്ന കെട്ടിടത്തിലാണ് നൂറു വര്‍ഷമായി കലക്ടറേറ്റ് പ്രവര്‍ത്തിക്കുന്നത്.
സ്വാതന്ത്ര്യത്തിന് ശേഷം ബ്രിട്ടീഷ് സൈന്യത്തിെൻറ വസ്തുവകകള്‍ കേന്ദ്ര സര്‍ക്കാറില്‍ നിക്ഷിപ്തമായപ്പോള്‍ ബാരക്കായി ഉപയോഗിച്ചിരുന്ന കെട്ടിടം വിദ്യാഭ്യാസ വകുപ്പിന് കൈമാറുകയായിരുന്നു. നിലവില്‍ ഈ കെട്ടിടത്തില്‍ കലക്ടറേറ്റ് പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങളില്ല. രണ്ട് ഹാളുകള്‍ മാത്രമാണ് കെട്ടിട സമുച്ചയത്തിലുള്ളത്. ഈ സാഹചര്യത്തിലാണ് കലക്ടറേറ്റും മറ്റ് റവന്യൂ, -സര്‍വേ ഓഫിസുകളും വാടക കെട്ടിടത്തിലുള്ള മറ്റ് സര്‍ക്കാര്‍ ഓഫിസുകളും പ്രവര്‍ത്തിക്കാൻ യോജിച്ച രീതിയില്‍ റവന്യൂ ടവര്‍ നിർമിക്കാൻ തീരുമാനിച്ചത്.
റീബില്‍ഡ് കേരള ഇനീഷ്യേറ്റിവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 65 കോടി രൂപയുടെ എസ്റ്റിമേറ്റ് ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പിന് സമര്‍പ്പിച്ചിട്ടുണ്ട്. 2014-15 കാലത്ത് കെ. ബിജു കലക്ടർ ആയിരുന്ന സമയത്താണ് റവന്യൂ ടവർ പദ്ധതി സംബന്ധിച്ച് ചർച്ചകൾ ഉയർന്നത്. പിന്നീട് കാര്യമായ നടപടികളൊന്നും നടന്നില്ല. എന്നാൽ, ജാഫർ മലിക് കലക്ടറായിരുന്ന സമയത്ത് പദ്ധതി വീണ്ടും ചർച്ചയായി. അദ്ദേഹം 2019 ഒക്ടോബർ 17ന് റവന്യൂ ടവർ നിർമാണവുമായി ബന്ധപ്പെട്ട് കലക്ടറേറ്റിൽ പ്രത്യേക യോഗവും വിളിച്ചിരുന്നു.
മലപ്പുറം: അര്‍ഹരായ മുഴുവനാളുകള്‍ക്കും ഭൂമിയും പട്ടയവും നല്‍കുകയാണ് സര്‍ക്കാറിെൻറ പ്രധാന ലക്ഷ്യമെന്ന് റവന്യൂ മന്ത്രി കെ. രാജന്. റവന്യു വകുപ്പിലെ വിവിധ വിഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും പോരായ്മകള്‍ പരിഹരിക്കാനുമായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ആദിവാസികള്‍, ദലിതര്‍, പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കും. അധികാരത്തിലേറി 100 ദിവസങ്ങള്‍ക്കുള്ളില്‍ ജില്ലയില്‍ 2061 പട്ടയങ്ങള്‍ തയാറായിട്ടുണ്ട്. ലാന്‍ഡ് ട്രൈബ്യൂണൽ പരിഗണനയിലുള്ള 2,464 കേസുകളില്‍ 615 കേസുകളില്‍ രണ്ടു മാസത്തിനകം പട്ടയം നല്കി. വില്ലേജ് ഓഫിസുകള്‍ സ്മാര്‍ട്ടാക്കുന്നതിന് ഡിസംബറിനുള്ളില്‍ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കും.
ലാന്‍ഡ് ട്രൈബ്യൂണലും താലൂക്ക് ലാന്‍ഡ് ബോര്‍ഡും ശാക്തീകരിക്കുന്നതോടെ ജില്ലയിലെ പട്ടയ പ്രശ്നങ്ങള്‍ അടിയന്തരമായി പരിഹരിക്കും. അന്യാധീനപ്പെട്ട സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിച്ച് നിയമപ്രകാരം അര്‍ഹരായവര്‍ക്ക് നല്‍കുകയാണ് സര്‍ക്കാര്‍ നയം. വരുന്ന നാലര വര്‍ഷത്തിനുള്ളില്‍ ഡിജിറ്റല്‍ റീ സര്‍വേ പൂര്‍ത്തീകരിക്കും. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിനായി സെക്രട്ടേറിയറ്റ് മുതല്‍ വില്ലേജ് ഓഫിസുകളില്‍ വരെ ഘട്ടം ഘട്ടമായി കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് അദാലത്ത് നടത്തും. വില്ലേജ് ഓഫിസുകളില്‍ ഡിസംബറിലും അതിന് മുമ്പ് താലൂക്ക് തലങ്ങളിലും ജില്ലതലത്തിലും അദാലത്ത് നടത്താനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.
യോഗത്തില്‍ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്, ജില്ല വികസന കമീഷണര്‍ കെ. പ്രേംകുമാര്‍, സബ് കലക്ടര്‍മാരായ ശ്രീധന്യ സുരേഷ്, സൂരജ് ഷാജി, അസി. കലക്ടര്‍ സഫ്ന നസറുദ്ദീന്‍, എ.ഡി.എം എന്‍.എം. മെഹറലി, ഡെപ്യൂട്ടി കലക്ടർമാര്‍, തഹസില്‍ദാര്‍മാര്‍, ജില്ലതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.