കാളികാവ്: മലയോര മേഖലയിൽ ഡെങ്കിപ്പനി വ്യാപകമാകുന്നു. കാളികാവ് ഗ്രാമപഞ്ചായത്തിൽ അടക്കാക്കുണ്ട് മേഖലയിൽ അഞ്ചുപേർക്ക് ഡെങ്കി സ്ഥിരീകരിച്ചു. കാളികാവ് സി.എച്ച്.സി മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിൽ പ്രദേശത്ത് ആരോഗ്യ വകുപ്പ് അധികൃതർ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് ഓഫിസിൽ ഉച്ചക്കുശേഷം അടിയന്തര യോഗം ചേർന്നു.ടാപ്പിങ് നടത്താത്ത റബർ തോട്ടങ്ങളിലെ ചിരട്ടകളിൽ വെള്ളം കെട്ടിനിന്ന് കൊതുക് വളരുന്നതായി ആരോഗ്യ പ്രവർത്തകർ പറഞ്ഞു. വീടുകളിൽ നടത്തിയ പരിശോധനയിലും ഡെങ്കി പടർത്തുന്ന കൊതുകുകളുടെ സാന്നിധ്യം കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.