എടക്കര: കാട്ടുപോത്തിനെ വേട്ടയാടിയ കേസില്‍ നാലുപേരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. പോത്തുകല്ല് പനങ്കയം പാതാര്‍ വിരുപ്പുകണ്ടത്തില് ബാലകൃഷ്ണന് (63), പാതാര്‍ എടക്കുളങ്ങര മുരളീധരന് (49), കൊട്ടുപാറ പത്തൂരാന്‍ മുനീര്‍ (37), പാതാര്‍ കണ്ടമംഗലത്ത് ഷിജു (35) എന്നിവരാണ് പിടിയിലായത്.
ഇവരെ മഞ്ചേരി വനം കോടതി റിമാൻഡ് ചെയ്തു. ഒരു മാസം മുമ്പ് നിലമ്പൂർ റേഞ്ചിലെ കാഞ്ഞിരപ്പുഴ സ്റ്റേഷൻ പരിധിയിൽപെട്ട ഭൂദാനം ഇരൂള്‍കുന്ന് വനമേഖലയില്‍ നിന്നും കാട്ടുപോത്തിനെ വേട്ടയാടിയ കേസിലാണ് അറസ്റ്റ്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വനം ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ കാട്ടുപോത്തിന്റെ അവശിഷ്ടങ്ങള്‍ ലഭിച്ചിരുന്നു.
കാട്ടുപോത്തിനെ വേട്ടയാടിയ സ്ഥലത്തുനിന്നും 100 മീറ്റര്‍ അകല വനത്തിലെ കുഴിയില്‍ അവശിഷ്ടങ്ങള്‍ നിക്ഷേപിച്ച നിലയിലായിരുന്നു. തുടർന്ന് നടത്തിയ തെളിവെടുപ്പില്‍ അവശിഷ്ടങ്ങള്‍ പ്രതികള്‍ വനം ഉദ്യോഗസ്ഥര്‍ക്ക് കാണിച്ചുകൊടുത്തു. ലൈസന്‍സില്ലാത്ത നാടന്‍ തോക്കുപയോഗിച്ചാണ് ഇവർ കാട്ടുപോത്തിനെ വേട്ടയാടിയത്.
എന്നാല്‍ തോക്ക് കണ്ടെത്താനായില്ല. വേട്ടസംഘത്തില്‍ കൂടുതല്‍ ആളുകളുണ്ടെന്നും ഇവര്‍ ഉടന്‍ അറസ്റ്റിലാകുമെന്നും വനം ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നിലമ്പൂര്‍ റേഞ്ച് ഓഫിസര്‍ കെ.ജി. അന്‍വര്‍, കാഞ്ഞിരപ്പുഴ ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ കെ. ഗിരീശന്, എസ്.എഫ്.ഒമാരായ സി. മാനുക്കുട്ടന്, വി.എം. സുരേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.