അ​നു​ശ്രീ അ​ശോ​ക​ൻ (സീ​നി​യ​ർ ഗേ​ൾ​സ് 400 മീ​റ്റ​ർ, ഐ​ഡി​യ​ൽ), കെ.​പി. ഗീ​തു(​ജൂ​നി​യ​ർ ഗേ​ൾ​സ് 3000 മീ​റ്റ​ർ ന​ട​ത്തം, കെ.​എ​ച്ച്.​എം.​എ​ച്ച്.​എ​സ്.​എ​സ് ആ​ല​ത്തി​യൂ​ർ), വി. ​റ​ബീ​ഹ് അ​ഹ​മ്മ​ദ് (ജൂ​നി​യ​ർ ബോ​യ്സ് 400 മീ​റ്റ​ർ, ഐ​ഡി​യ​ൽ), ടി.​എ​ഫ്. അ​ൻ​സ​ബ് (സീ​നി​യ​ർ ബോ​യ്സ് 400 മീ​റ്റ​ർ, ഐ​ഡി​യ​ൽ), കെ. ​ഫ​ർ​സാ​ന (സീ​നി​യ​ർ ഗേ​ൾ​സ് 100 മീ​റ്റ​ർ ഹ​ർ​ഡി​ൽ​സ്, സി.​എ​ച്ച്.​എം.​എ​ച്ച്.​എ​സ്.​എ​സ് പൂ​ക്ക​ള​ത്തൂ​ർ), ജൂ​നി​യ​ർ ബോ​യ്സ് ലോ​ങ്ജം​പി​ൽ സ്വ​ർ​ണം നേ​ടു​ന്ന യു. ​മു​ഹ​മ്മ​ദ് സാ​നി​ർ (ആ​ർ.​എം.​എ​ച്ച്.​എ​സ്.​എ​സ് മേ​ലാ​റ്റൂ​ർ)

മലപ്പുറം ജില്ല സ്‌കൂള്‍ കായികമേള: എടപ്പാളും ഐഡിയൽ സ്കൂളും ബഹുദൂരം മുന്നിൽ

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിൽ നടക്കുന്ന 64ാമത് ജില്ല സ്കൂൾ കായികമേളയിൽ നിലവിലെ ചാമ്പ്യന്മാരായ എടപ്പാൾ ഉപജില്ല ബഹുദൂരം മുന്നിൽ. സ്കൂളുകളുടെ വിഭാഗത്തിൽ ഐഡിയൽ കടകശ്ശേരി ഇ.എച്ച്.എസ്.എസാണ് ഒന്നാം സ്ഥാനത്ത്. രണ്ടുദിവസങ്ങളിലായി 65 ഇനങ്ങൾ പൂർത്തിയായപ്പോൾ 171 പോയന്റുമായാണ് എടപ്പാൾ ജൈത്രയാത്ര തുടരുന്നത്.

26 സ്വർണവും പത്ത് വെള്ളിയും ആറ് വെങ്കലവുമാണ് എടപ്പാളിന് ലഭിച്ചത്. രണ്ടാം സ്ഥാനത്തുള്ള തിരൂരിന് 14 സ്വർണവും എട്ട് വെള്ളിയും 12 വെങ്കലവും ഉൾപ്പെടെ 116 പോയന്റും നാല് സ്വർണവും ആറ് വെള്ളിയും മൂന്ന് വെങ്കലവുമായി കിഴിശ്ശേരി ഉപജില്ല മൂന്നാമതുമാണ്. മൂന്ന് വീതം സ്വർണവും വെങ്കലവും 10 വെള്ളിയുമായി 50 പോയന്റ് നേടിയ മേലാറ്റൂരാണ് നാലാമത്.

സ്കൂളുകളിൽ 23 സ്വർണവും പത്ത് വെള്ളിയും നാല് വെങ്കലുമായി 149 പോയന്റുമായാണ് ഐഡിയൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്.ഒമ്പത് സ്വർണവും മൂന്ന് വെള്ളിയും ആറ് വെങ്കലവുമായി 60 പോയന്റ് നേടിയ കെ.എച്ച്.എം.എച്ച്.എസ്.എസ് ആലത്തിയൂർ രണ്ടാമതും മൂന്ന് സ്വർണം, എട്ട് വെള്ളി, രണ്ട് വെങ്കലും ഉൾപ്പെടെ 40 പോയന്റ് നേടിയ മേലാറ്റൂർ ആർ.എം.എച്ച്.എസ്.എസ് മൂന്നാം സ്ഥാനത്തുമാണ്.

എടപ്പാളിന്റെ 171 പോയന്റിൽ 149 ഉം ഐഡിയലാണ് നേടിയത്. 60 പോയന്റ് നേടിയ ആലത്തിയൂരും 24 പോയന്റ് നേടിയ തിരുനാവായ നാവാമുകുന്ദ എച്ച്.എസ്.എസുമാണ് തിരൂരിനായി കൂടുതൽ പോയന്റ് നേടിയത്. നാലാമതുള്ള മേലാറ്റൂർ നേടിയ 50 പോയന്റിൽ 40ഉം മേലാറ്റൂർ ആർ.എം.എച്ച്.എസ്.എസിന്റേതാണ്.

Tags:    
News Summary - Edapal and Ideal School are far ahead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.