എടവണ്ണപ്പാറ: മപ്രം, വെളുമ്പിലാംകുഴി, തെക്കേമൂല, പനമ്പുറം എന്നിവിടങ്ങളിൽ കുടിവെള്ളം കിട്ടാക്കനിയായിട്ട് ദിവസങ്ങൾ പിന്നിടുന്നു. ഇതോടെ നാനൂറിൽപരം കുടുംബങ്ങളാണ് പ്രയാസത്തിലായത്. കുളിക്കാനും അലക്കാനും ചാലിയാറിനെ ആശ്രയിക്കുന്ന പ്രദേശത്തുകാർ കുടിവെള്ളത്തിന് വലിയ തുക മുടക്കി ടാങ്കിൽ വെള്ളം എത്തിക്കുകയാണ്. പുഴയിലെ നീർനായ ശല്യവും ഭീഷണിയാണ്.
പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടിട്ടില്ലെങ്കിൽ ശക്തമായ സമര പരിപാടികളിലേക്ക് നീങ്ങുമെന്ന് പ്രദേശവാസികൾ പറയുന്നു. ദിവസങ്ങൾക്ക് മുമ്പ് വാട്ടർ അതോറിറ്റിയുടെ ഓഫിസിൽ പ്രദേശവാസികൾ ചെന്ന് പരാതി നൽകിയിരുന്നു. പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാവുമെന്ന് ഉറപ്പ് ലഭിച്ചതിനുശേഷമാണ് നാട്ടുകാർ ഓഫിസിൽനിന്ന് മടങ്ങിയിരുന്നതുശേഷം മൂന്നുദിവസം വെള്ളം വന്നുവെങ്കിലും പിന്നീട് പഴയ പോലെ വെള്ളം ലഭിക്കാതെയായി.
ഒരാഴ്ചയായി ഈ ഭാഗങ്ങളിൽ വെള്ളം ഇല്ലാതായിട്ട്. വെളുമ്പിലാംകുഴി, തെക്കേമൂല എന്നിവ ഉയർന്ന പ്രദേശമായതിനാൽ മുകൾ ഭാഗത്തേക്ക് വെള്ളം എത്തുന്നില്ല എന്ന് നാട്ടുകാർ പറയുന്നു. ഇതേ പ്രശ്നം വാഴക്കാട് പഞ്ചായത്തിലെ മറ്റ് ഉയർന്നപ്രദേശങ്ങളിലുമുണ്ട്.
രണ്ടുദിവസം കൊണ്ട് പ്രശ്നത്തിന് പരിഹാരം കാണും എന്ന് പറഞ്ഞ വാട്ടർ അതോറിറ്റി പക്ഷേ, പ്രദേശത്തേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.