എടവണ്ണപ്പാറ: ചാലിയാറിൽ വിദ്യാർഥികൾ കളിക്കാനിറക്കിയ തോണി മറിഞ്ഞു. മുങ്ങിത്താഴ്ന്ന എളമരം സ്വദേശികളായ പാലപ്പെട്ടി ആബിദ് (15) കൈതക്കൽ ജിഹാദ് (15) എന്നിവരെ നാട്ടുകാർ രക്ഷിച്ചു.
കഴിഞ്ഞദിവസം വൈകീട്ട് ആറോടെയാണ് സംഭവം. എളമരം കടവിൽ ഇറക്കിയ തോണിയാണ് അപകടത്തിൽപ്പെട്ടത്. ചെറിയ ഫൈബർ ബോട്ടിൽ മറുകരയിലേക്ക് കടക്കുന്നതിനിടെ മറിയുകയായിരുന്നു. രണ്ടുപേർ ഉടൻ നീന്തി രക്ഷപ്പെട്ടു. മറ്റു രണ്ടുപേർ മുങ്ങിത്താഴുന്നത് കണ്ട നാട്ടുകാരായ കൈതക്കൽ ശംസുവും കെ.ടി. റസാഖും ബോട്ടിലെത്തി ഇരുവരെയും രക്ഷിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.