എടവണ്ണപ്പാറ: കോഴിക്കോട്- -മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് ചാലിയാറിന് കുറുകെ നിർമിക്കുന്ന കൂളിമാട് പാലത്തിെൻറ പുഴയിലെ തൂണുകളുടെ അവസാന പൈലിങ് പൂർത്തിയായി.
പുഴയിലെ അഞ്ച് തൂണുകൾക്കായി 30 പൈലുകളാണ് വേണ്ടത്. ഇതിൽ 30ാമത്തെ പൈലിെൻറ കോൺക്രീറ്റാണ് അവസാനിച്ചത്. പാലത്തിന് മൊത്തം 60 പൈലുകൾ ആവശ്യമാണ്. കൂളിമാട് ഭാഗത്ത് പി സിക്സ് തൂണിെൻറ മുഴുവൻ പൈലുകളുടെ പ്രവൃത്തിയും നേരേത്ത അവസാനിച്ചിരുന്നു. പി ടൂ തൂണിെൻറ പിയർ ക്യാപും പി ഫൈവ് തൂണിെൻറ പൈൽ ക്യാപും പൂർത്തിയാക്കിയിട്ടുണ്ട്.
നേരേത്ത കൂളിമാട് ഭാഗത്തും മപ്രം ഭാഗത്തും സ്പാനുകൾക്കായി കോൺക്രീറ്റ് പൂർത്തിയായിരുന്നു. പിണറായി സർക്കാറിെൻറ ഒന്നാം മന്ത്രിസഭയിൽ 25 കോടി രൂപ ചെലവിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം ആരംഭിച്ച പാലം മന്ത്രി ടി.പി. രാമകൃഷ്ണനാണ് നിർമാണോദ്ഘാടനം നിർവഹിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.