എടവണ്ണപ്പാറ: പരമ്പരാഗതമായി മുസ്ലിം ലീഗിന് മാത്രം ആധിപത്യമുള്ള ചീക്കോട് ഗ്രാമപഞ്ചായത്തിൽ ലീഗ് വിമതൻ ടി.കെ. സുലൈമാെൻറ വിജയം യു.ഡി.എഫ് ക്യാമ്പുകളെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു. എൽ.ഡി.എഫ് പിന്തുണയോടെ മത്സരിച്ച സുലൈമാൻ തൊട്ടടുത്ത ലീഗ് സ്ഥാനാർഥി കെ.ടി. സലാമിനെ 98 വോട്ടിനാണ് പരാജയപ്പെടുത്തിയത്.
2015ലെ െതരഞ്ഞെടുപ്പിൽ ചീക്കാട് പഞ്ചായത്തിൽ 546 വോട്ടിെൻറ ഭൂരിപക്ഷത്തിന് ലീഗ് ജയിച്ച ഒമ്പതാം വാർഡിലാണ് സുലൈമാെൻറ അട്ടിമറിവിജയം നടന്നത്. പാർട്ടി വിരുദ്ധ നിലപാട് സ്വീകരിച്ച് മത്സരരംഗത്ത് ഉറച്ചുനിന്ന ഇദ്ദേഹത്തെ ലീഗ് പുറത്താക്കിയിരുന്നു. ഇടത് വോട്ടുകൾക്ക് പുറമെ ലീഗിലെ വേട്ടുകളും ലഭിച്ചെന്ന് സുലൈമാൻ അവകാശപ്പെടുന്നു.
2010ലെ െതരഞ്ഞെടുപ്പിൽ സുലൈമാൻ ഈ വാർഡിൽനിന്ന് ലീഗ് സ്ഥാനാർഥിയായി 350ൽപരം വോട്ടിെൻറ ഭൂരിപക്ഷത്തിനായിരുന്നു ജയിച്ചത്. 18 വാർഡുകളുള്ള ചീക്കോട് ഇത്തവണ എൽ.ഡി.എഫിന് രണ്ട് സീറ്റുകൾ മാത്രമാണ് ലഭിച്ചതെങ്കിലും സുലൈമാെൻറ വിജയം എൽ.ഡി.എഫ് ക്യാമ്പുകളെ ആവേശംകൊള്ളിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.