എടവണ്ണപ്പാറ: വൈദ്യുതി കണക്ഷൻ ഇല്ലാത്തതിനാൽ പഠനത്തിന് പ്രയാസപ്പെട്ടിരുന്ന എട്ടാം ക്ലാസിലെ വിദ്യാർഥിനിയുടെ വീട് വൈദ്യുതീകരിച്ച് ചീക്കോട് കെ.കെ.എം.എച്ച്.എസ്.എസ്. കോവിഡ് കാലത്ത് ഓൺലൈൻ പഠന സൗകര്യമില്ലാത്തവർക്ക് മൊബൈൽ ഫോൺ നൽകുന്നതിന് വേണ്ടി നടത്തിയ സർവേയിലാണ് പിതാവ് ഉപേക്ഷിച്ച രണ്ട് പെൺമക്കളും അമ്മയും അടങ്ങുന്ന കുടുംബം ഒറ്റമുറി വീട്ടിൽ വൈദ്യുതിയില്ലാതെ വിഷമിക്കുന്ന വിവരം അധ്യാപകരുടെ ശ്രദ്ധയിൽപെട്ടത്.
പി.ടി.എയും സ്റ്റാഫും ചേർന്ന് വൈദ്യുതി ബോർഡുമായി ബന്ധപ്പെട്ട് കുട്ടിയുടെ വീട് വൈദ്യുതീകരിക്കാനാവശ്യമായ നടപടികൾ സ്വീകരിച്ചു. വൈദ്യുതീകരിച്ച വീടിെൻറ സ്വിച്ച്ഓൺ പ്രധാനാധ്യാപിക പി.കെ. സഫിയ നിർവഹിച്ചു. പ്രിൻസിപ്പൽ കെ. മുനീർ, കെ.എസ്.ഇ.ബി അസിസ്റ്റൻറ് എൻജിനീയർ പരമേശ്വരൻ, സബ് എൻജിനീയർ മനാഫ്, ഓവർസിയർ സുധീഷ്, അബ്ദുൽ ഹമീദ്, ഇമ്പിച്ചി മോതി, നിരീഷ്, ശംസുദ്ദീൻ, വി.കെ. മുഹമ്മദ്, കെ. ശിഹാബ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.