മ​ല​പ്പു​റം ന​ഗ​ര​സ​ഭ പരിധിയില്‍നി​ന്ന് കേ​ന്ദ്ര സ​ര്‍വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ളി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍ഥി​ക​ളെ ആ​ദ​രി​ക്ക​ല്‍ ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്ത പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി

എം.​എ​ൽ.​എ കു​ട്ടി​ക​ളോ​ടൊ​പ്പം

കേന്ദ്ര സർവകലാശാലകളിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്ക് യാത്രയയപ്പ്

മ​ല​പ്പു​റം: ന​ഗ​ര​സ​ഭ​യു​ടെ മി​ഷ​ൻ തൗ​സ​ന്റ് പ​ദ്ധ​തി പ്ര​കാ​രം ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്വീ​ക​ര​ണ​വും യാ​ത്ര​യ​യ​പ്പും ന​ൽ​കി. ജി​ല്ല വ്യാ​പാ​ര ഭ​വ​നി​ൽ ന​ട​ന്ന പ​രി​പാ​ടി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​വി​ധ കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടി​യ 64 വി​ദ്യാ​ർ​ഥി​ക​ളും എ​യിം​സ്, ഐ.​ഐ.​ടി, എ​ൻ.​ഐ.​ടി ഉ​ൾ​പ്പെ​ടെ ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​ഡ്മി​ഷ​ൻ ല​ഭി​ച്ച 21 വി​ദ്യാ​ർ​ഥി​ക​ളു​മാ​ണ് ക്ലാ​സു​ക​ൾ ആ​രം​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കാ​മ്പ​സു​ക​ളി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന​ത്. ഒ​രു ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന പ​രി​ധി​യി​ൽ​നി​ന്ന് മാ​ത്രം 64 വി​ദ്യാ​ർ​ഥി​ക​ള്‍ കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല പ്ര​വേ​ശ​ന പ​രീ​ക്ഷ പാ​സാ​യി പ്ര​വേ​ശ​നം നേ​ടു​ക എ​ന്ന​ത് അ​പൂ​ര്‍വ നേ​ട്ട​മാ​ണ്. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​ദ്യാ​ർ​ഥി​ക​ള്‍ പ്ര​വേ​ശ​നം നേ​ടി മ​ല​പ്പു​റം ന​ഗ​ര​സ​ഭ​യെ ടോ​പ്പോ​ഴ്‌​സ് ഹ​ബാ​ക്കി മാ​റ്റു​ക​യാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മാ​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ​ൻ മു​ജീ​ബ് കാ​ടേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പി. ​ഉ​ബൈ​ദു​ല്ല എം.​എ​ൽ.​എ, ജി​ല്ല ക​ല​ക്ട​ർ വി.​ആ​ർ. പ്രേം​കു​മാ​ർ, അ​സി. ക​ല​ക്ട​ർ കെ. ​മീ​ര, ഉ​പാ​ധ്യ​ക്ഷ ഫൗ​സി​യ കു​ഞ്ഞി​പ്പു, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ പി.​കെ. അ​ബ്ദു​ൽ ഹ​ക്കീം, പി.​കെ. സ​ക്കീ​ർ ഹു​സൈ​ൻ, സി​ദ്ദീ​ഖ് നൂ​റേ​ങ്ങ​ൽ, മ​റി​യു​മ്മ ശ​രീ​ഫ്, സി.​പി. ആ​യി​ശാ​ബി, കൗ​ൺ​സി​ല​ർ സി. ​സു​രേ​ഷ്, പ​ദ്ധ​തി കോ ​ഓ​ഡി​നേ​റ്റ​ർ എം. ​ജൗ​ഹ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Farewell to the students who got admission in central universities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.