തി​രൂ​ര്‍ ഗ​ള്‍ഫ് മാ​ര്‍ക്ക​റ്റി​ലു​ണ്ടാ​യ തീ​പി​ടി​ത്തം

തി​രൂ​ർ ഗ​ള്‍ഫ് മാ​ര്‍ക്ക​റ്റി​ല്‍ തീ​പി​ടി​ത്തം; ഒ​രു കോ​ടി​യു​ടെ നാ​ശ​ന​ഷ്ടം

 തി​രൂ​ര്‍: തി​രൂ​ർ ഗ​ള്‍ഫ് മാ​ര്‍ക്ക​റ്റി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ പ​ത്തോ​ളം ക​ട​ക​ൾ​ക്ക് നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. ചൊ​വ്വാ​ഴ്ച പു​ല​ര്‍ച്ചെ ര​ണ്ടോ​ടെ ഗ​ൾ​ഫ് മാ​ർ​ക്ക​റ്റി​ലെ മൊ​ബൈ​ല്‍ ക​ട​ക​ൾ​ക്കാ​ണ് തീ​പി​ടി​ത്ത​ത്തി​ൽ നാ​ശ​മു​ണ്ടാ​യ​ത്. മൂ​ന്ന് ക​ട​ക​ള്‍ പൂ​ർ​ണ​മാ​യും ഏ​ഴ് ക​ട​ക​ള്‍ ഭാ​ഗി​ക​മാ​യും ക​ത്തി ന​ശി​ച്ചു. ഒ​രു കോ​ടി രൂ​പ​യു​ടെ നാ​ശ ന​ഷ്ട​മു​ണ്ടാ​യ​താ​യി ക​ച്ച​വ​ട​ക്കാ​ര്‍ പ​റ​ഞ്ഞു.

ഷോ​പ്പി​ല്‍ നി​ന്നും പു​ക​യു​യ​രു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍പ്പെ​ട്ട ഗ​ൾ​ഫ് മാ​ർ​ക്ക​റ്റി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​യ പി.​വി. ജാ​ഫ​ര്‍ മ​റ്റു സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രെ​യും ഫ​യ​ര്‍ഫോ​ഴ്‌​സി​നെ​യും വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് തി​രൂ​രി​ല്‍ നി​ന്ന് മൂ​ന്നും താ​നൂ​രി​ല്‍ നി​ന്നും പൊ​ന്നാ​നി​യി​ല്‍ നി​ന്നും ര​ണ്ടും വീ​തം അ​ഗ്‌​നി​ശ​മ​ന​സേ​ന യൂ​നി​റ്റു​ക​ളെ​ത്തി​യാ​ണ് ര​ണ്ട് മ​ണി​ക്കൂ​റോ​ളം നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ല്‍ തീ​യ​ണ​ച്ച​ത്. അ​ഗ്‌​നി​ശ​മ​ന​സേ​ന പൊ​ന്നാ​നി സ്റ്റേ​ഷ​ന്‍ ഓ​ഫി​സ​ര്‍ ഫാ​ഹി​ദ്, തി​രൂ​ര്‍ ഫ​യ​ര്‍ സ്റ്റേ​ഷ​ന്‍ അ​സി​സ്റ്റ​ന്റ് ഓ​ഫീ​സ​ര്‍ ഹം​സ കോ​യ, താ​നൂ​ര്‍ ഫ​യ​ര്‍‌​സ്റ്റേ​ഷ​ന്‍ അ​സി​സ്റ്റ​ന്റ് ഓ​ഫി​സ​ര്‍ ഷാ​ജി​മോ​ന്‍, ഗ​ള്‍ഫ് മാ​ര്‍ക്ക​റ്റ് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​രാ​യ പി.​വി. ജാ​ഫ​ര്‍, എ.​വി. ഷാ​ന​വാ​സ്, കെ. ​സി​ദ്ദീ​ഖ്, കെ. ​ജു​നൈ​ദ്, പ്ര​ദീ​പ്, ഷാ​ന​വാ​സ് തു​ട​ങ്ങി​യ​വ​ര്‍ ര​ക്ഷാ​പ്ര​വ​ര്‍ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍കി.

എ​മ​ിറേറ്റ്​സ് മൊ​ബൈ​ല്‍ ഷോ​പ്പ്, എ​ക്‌​സ് ഫൈ​വ് മൊ​ബൈ​ല്‍ ഷോ​പ്പ്, ജു​നൈ​സ് മൊ​ബൈ​ല്‍ സ്റ്റോ​ര്‍ എ​ന്നീ ക​ട​ക​ളാ​ണ് പൂ​ര്‍ണ​മാ​യും ക​ത്തി ന​ശി​ച്ച​ത്. എ​മ​ിറേറ്റ്​സ് ക​ട​യി​ലെ മൊ​ബൈ​ല്‍ ഫോ​ണു​ക​ളും കാ​മ​റ​ക​ളും ലാ​പ്‌​ടോ​പ്പു​ക​ളും ഉ​ള്‍പ്പെ​ടെ ക​ത്തി ന​ശി​ച്ചു. 30 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി ക​ട​യു​ട​മ നൗ​ഷാ​ദ് പ​റ​ഞ്ഞു. മൊ​ബൈ​ല്‍ ലാ​ന്‍ഡ്, ഫി​ക്‌​സ​ല്‍ മൊ​ബൈ​ല്‍, ടോ​പ്പ​പ്പ് മൊ​ബൈ​ല്‍, പി.​പി. മൊ​ബൈ​ല്‍, മൊ​ബൈ​ല്‍ പോ​യി​ന്റ്, ത്രീ ​ജി മൊ​ബൈ​ല്‍ എ​ന്നീ ക​ട​ക​ള്‍ ഭാ​ഗി​ക​മാ​യും ക​ത്തി ന​ശി​ച്ചി​ട്ടു​ണ്ട്. ഷോ​ര്‍ട്ട് സ​ര്‍ക്യൂ​ട്ടാ​വാം അ​പ​ക​ട കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ല്‍. ലോ​ണെ​ടു​ത്താ​ണ് തി​രൂ​രി​ലെ മി​ക്ക മൊ​ബൈ​ല്‍ക​ട​ക​ളും പ്ര​വ​ര്‍ത്തി​ച്ചു വ​രു​ന്ന​ത്.

ഭാ​വി പ​രി​പാ​ടി​ക​ള്‍ ആ​ലോ​ചി​ക്കു​ന്ന​തി​നാ​യി ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് അ​ടി​യ​ന്ത​ര​മാ​യി ഗ​ള്‍ഫ് മാ​ര്‍ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ യോ​ഗം ചേ​ര്‍ന്നു. സം​ഭ​വ​സ്ഥ​ലം കു​റു​ക്കോ​ളി മൊ​യ്തീ​ന്‍ എം.​എ​ല്‍.​എ, തി​രൂ​ർ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ എ.​പി. ന​സീ​മ, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി സം​സ്ഥാ​ന വ​ര്‍ക്കി​ങ് പ്ര​സി​ഡ​ന്റ് പി. ​കു​ഞ്ഞാ​വു ഹാ​ജി, ജി​ല്ല വൈ​സ് പ്ര​സി​ഡ​ന്റ് പി.​എ. ബാ​വ, തി​രൂ​ര്‍ ചേം​ബ​ര്‍ ഓ​ഫ് കോ​മേ​ഴ്സ് ഭാ​ര​വാ​ഹി​ക​ളാ​യ പി.​പി. അ​ബ്ദു​റ​ഹി​മാ​ന്‍, പി.​എ. റ​ഷീ​ദ്, സി. ​മ​മ്മി, സ​മ​ദ് പ്ല​സ​ന്റ്, ഗ​ള്‍ഫ് മാ​ര്‍ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ളാ​യ അ​ബ്ദു​റ​ഹി​മാ​ന്‍ ഹാ​ജി, കു​ഞ്ഞാ​വു​ഹാ​ജി, അ​ഷ​റ​ഫ്, അ​ലി​കു​ട്ടി മം​ഗ​ലം, ഹം​സ ഹാ​ജി തു​ട​ങ്ങി​യ​വ​ര്‍ സ​ന്ദ​ര്‍ശി​ച്ചു.

വ്യാ​പാ​രി നേ​താ​ക്ക​ൾ സന്ദർശിച്ചു

തി​രൂ​ർ: തി​രൂ​ർ ഗ​ൾ​ഫ് ബ​സാ​റി​ൽ തീ​പി​ടു​ത്ത​ത്തി​ൽ ക​ത്തി ന​ശി​ച്ച സ്ഥാ​പ​ന​ങ്ങ​ൾ വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി നേ​താ​ക്ക​ൾ സ​ന്ദ​ർ​ശി​ച്ചു. നൗ​ഷാ​ദി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എ​മി​റേ​റ്റ്സ് മൊ​ബൈ​ൽ ഷോ​പ്പ്, റ​ഷീ​ദി​ന്റെ​യും ജു​നൈ​സി​ന്റെ​യും മൊ​ബൈ​ൽ കൗ​ണ്ട​റു​ക​ൾ എ​ന്നി​വ​യി​ലാ​ണ് സം​സ്ഥാ​ന ക്ഷേ​മ​നി​ധി ബോ​ർ​ഡ് അം​ഗ​വും വ്യാ​പാ​രി​സ​മി​തി സം​സ്ഥാ​ന ട്ര​ഷ​റ​റും കൂ​ടി​യാ​യ എ​സ്. ദി​നേ​ഷ്, വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി സം​സ്ഥാ​ന ജോ. ​സെ​ക്ര​ട്ട​റി സീ​ന​ത്ത് ഇ​സ്മാ​യി​ൽ എ​ന്നി​വ​ർ സ​ന്ദ​ർ​ശി​ച്ച​ത്.

ക​ത്തി​ന​ശി​ച്ച ക​ട​യു​ടെ ഉ​ട​മ​സ്ഥ​ർ​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ടു ന​ഷ്ട​പ​രി​ഹാ​രം എ​ത്ര​യും പെ​ട്ടെ​ന്ന് ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ഇ​ട​പെ​ടു​മെ​ന്ന് എ​സ്. ദി​നേ​ഷ് പ​റ​ഞ്ഞു. മൊ​ബൈ​ൽ ഫോ​ൺ വ്യാ​പാ​രി സ​മി​തി ജി​ല്ല സെ​ക്ര​ട്ട​റി റ​ഫീ​ഖ് മീ​ന​ട​ത്തൂ​ർ, സ​മി​തി തി​രൂ​ർ ഏ​രി​യ സെ​ക്ര​ട്ട​റി കെ.​കെ. ജാ​ഫ​ർ, എം.​പി. സ​ന്തോ​ഷ്, ഹ​സ്സ​ൻ ച​ക്കു​ങ്ങ​ൽ, മ​ജീ​ദ് പ​യ്യേ​രി എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - Fire broke out in Tirur Gulf Market

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.