പുലാമന്തോൾ: ടാറിൽ കുടുങ്ങിയ പട്ടിക്കുഞ്ഞുങ്ങൾക്ക് രക്ഷകരായി പട്ടാമ്പി ഫയർസ്റ്റേഷൻ ഉദ്യോഗസ്ഥർ. വിളയൂർ-ചുണ്ടമ്പറ്റ റോഡ് നവീകരണത്തിനായി വിളയൂർ ഗവ. ഹൈസ്കൂൾ ഗ്രൗണ്ട് പരിസരത്ത് ഇറക്കിയ വീപ്പകൾ മറിഞ്ഞ് ഒഴുകിയ ടാറിലാണ് പട്ടിക്കുഞ്ഞുങ്ങൾ അകപ്പെട്ടത്.
രക്ഷിക്കാൻ സ്കൂൾ ജീവനക്കാരും അധ്യാപകരും ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതോടെ പട്ടാമ്പി ഫയർ സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. അസി. ഓഫിസർ സുരേഷ്, ഫയർ ഓഫിസർ ഷൈജു, ഡ്രൈവർ മഹേഷ്, ഹോംഗാർഡ് ദയാനന്ദൻ, സിവിൽ ഡിഫൻസ് അംഗം കൈപ്പുറം അബ്ബാസ് എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.