മലപ്പുറം: ജില്ല സര്‍വ ശിക്ഷ കേരള (എസ്.എസ്.കെ) ഓഫിസിലെ താൽക്കാലിക ജീവനക്കാരിയെ ജോലിക്കിടെ അപമാനിച്ചതായി പരാതി. ഈമാസം 18നാണ് സംഭവം. ജീവനക്കാരി മലപ്പുറം വനിത സ്റ്റേഷനിലെത്തി പരാതി നല്കി.
കെ.പി.എസ്.ടി.എ വനിത ഫോറവവും കെ.എസ്.യുവും പ്രതിഷേധവുമായി രംഗത്തുവന്നു. ബുധനാഴ്ച ഉച്ചക്ക് 12ഒാടെ പ്രതിഷേധവുമായി എത്തിയ കെ.എസ്.യു പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി ഓഫിസിലേക്ക് തള്ളിക്കയറി. ഓഫിസില്‍ കുത്തിയിരുന്ന് മുദ്രാവാക്യം തുടര്‍ന്നു.
മലപ്പുറം സ്റ്റേഷനില്‍നിന്ന് സി.െഎ പ്രേംജിത്ത്, എസ്.ഐ സംഗീത് പുനത്തില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമെത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധത്തിന് കെ.എസ്.യു ജില്ല പ്രസിഡൻറ് ഹാരിസ് മുതൂര്‍, സെക്രട്ടറി ഇ.കെ. അന്‍ഷിദ്, ജസീല്‍ മൂച്ചിക്കല്‍, ഓജസ് സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നല്കി.
ജില്ല പ്രോജക്ട് ഓഫിസിന് മുന്നിൽ നടന്ന ധർണ കെ.പി.എസ്.ടി.എ സംസ്ഥാന സെക്രട്ടറി കെ. അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. വനിത ഫോറം കൺവീനർ സുഷമ കണിയാടിൽ അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡൻറ് ടി.വി. രഘുനാഥ്്്, സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ സി.വി. സന്ധ്യ, കെ. സുരേഷ്, സി.പി. മോഹനൻ, കെ.വി. മനോജ് കുമാർ, സി.ഗിരിജ, കെ. ഹാരിസ് ബാബു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.