മലപ്പുറം: കരാർ കാലാവധി തീർന്ന സാഹചര്യത്തിൽ ഹൈമാസ്റ്റ് വിളക്കുകൾ നടത്തിപ്പിനെടുത്ത ഏജൻസികളെ നഗരസഭ ഒഴിവാക്കും. അഞ്ച് വർഷത്തെ കരാർ കാലാവധി തീർന്ന സാഹചര്യത്തിലാണ് നടപടി. ഇതിന്റെ ഭാഗമായി കരാർ ഏജൻസികൾക്ക് നഗരസഭ കത്തയക്കും. കൗൺസിൽ യോഗ തീരുമാന പ്രകാരമാണ് നടപടി.
ആലത്തൂർപടി, വലിയങ്ങാടി, കിഴത്തേത്തല, കുന്നുമ്മൽ ട്രാഫിക് സർക്കിൾ, കലക്ടർ ബംഗ്ലാവ് ജങ്ഷൻ എന്നിവിടങ്ങളിലെ വിളക്കുകളുടെ കരാറാണ് റദ്ദാക്കുക. കരാർ റദ്ദാക്കുന്നതോടെ പുതിയ ആളുകൾക്ക് നടത്തിപ്പും മേൽനോട്ട ചുമതലയും ഏറ്റെടുക്കാൻ നഗരസഭ ടെൻഡർ ക്ഷണിക്കും. നഗരത്തിലെ പ്രധാന ജങ്ഷനുകളിലെ ഹൈമാസ്റ്റ് വിളക്കുകളുടെ പ്രവർത്തനം കാര്യക്ഷമമല്ല. ഇതോടെ പലപ്പോഴും ജങ്ഷനുകൾ രാത്രികളിൽ ഇരുട്ടിലാണ്. ഇവിടങ്ങളിൽ തെരുവുനായ് ശല്യവും കൂടുതലാണ്. ഇരുട്ട് മൂലം രാത്രിയിൽ കാൽനട യാത്രക്കാർക്കടക്കം പ്രയാസം നേരിടുകയാണ്. ഇതുസംബന്ധിച്ച് നിരവധി പരാതികൾ വരുന്നുണ്ട്.
കരാർ കാലാവധി തീർന്നതോടെ പുതിയ ഏജൻസികളെ കണ്ടെത്താനുള്ള ശ്രമവും നഗരസഭയുടെ ഭാഗത്തുനിന്ന് ഉടൻ ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.