മലപ്പുറം: കേരളത്തിലെ സ്ത്രീ ജീവിതങ്ങളുടെ ചരിത്രം പരിശോധിക്കുമ്പോള്‍ കുടുംബശ്രീക്ക് മുമ്പും ശേഷവും എന്ന് കാലം രേഖപ്പെടുത്തുമെന്ന് മന്ത്രി എം.ബി. രാജേഷ്. ‘കുടുംബശ്രീ’ ബ്രാൻഡഡ് ഉൽപന്നങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. വരുമാന വർധന ലക്ഷ്യമിട്ടുള്ളപുതിയ കുതിപ്പിനാണ് ഈ വര്‍ഷം കുടുംബശ്രീ തുടക്കമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പി. ഉബൈദുല്ല എം.എല്‍.എ അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് പദ്ധതി വിശദീകരണം നടത്തി.
ജില്ല കലക്ടര്‍ വി.ആര്. വിനോദ് മുഖ്യാതിഥിയായിരുന്നു. കോഡൂര്‍ പഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കല്‍, കുടുംബശ്രീ ജില്ല മിഷന് കോഓഡിനേറ്റര്‍ ജാഫര്‍ കെ. കക്കൂത്ത്, വാര്‍ഡംഗം കെ.എന്‍. ഷാനവാസ്, ഗവേണിങ് ബോഡി അംഗം പി.കെ. സൈനബ, സി.ഡി.എസ് ചെയര്പേഴ്സൻ ഷബ്ന റാഫി, ജില്ല കറിപൗഡര്‍ കണ്‍സോർട്യം പ്രസിഡന്റ് വി. ബിന്ദു, തൃശൂര്‍ ജില്ല മിഷന് കോഓഡിനേറ്റര്‍ ഡോ. എസ്. കവിത, കോട്ടയം ജില്ല മിഷന് കോഓഡിനേറ്റര്‍ പ്രശാന്ത് ബാബു, പ്രോഗ്രാം ഓഫിസര്‍ ശ്രീകാന്ത് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.