നിറമരുതൂർ (മലപ്പുറം): യു.ഡി.എഫ് അംഗത്തിെൻറ വോട്ട് അസാധുവായതിനെ തുടർന്ന് നിറമരുതൂർ ഗ്രാമപഞ്ചായത്ത് ഭരണം എൽ.ഡി.എഫിന്. 20 വർഷത്തിന് ശേഷം ഇതാദ്യമായി എൽ.ഡി.എഫിന് ഭൂരിപക്ഷം നഷ്ടമായ പഞ്ചായത്താണ് ഭാഗ്യത്തിെൻറ അകമ്പടിയോടെ തിരിച്ചുപിടിച്ചത്.
പതിനേഴാം വാർഡിൽനിന്ന് ജയിച്ച സി.പി.എമ്മിലെ പി.പി. സെയ്തലവി പ്രസിഡൻറായി ചുമതലയേറ്റു. വൈസ് പ്രസിഡൻറായി യു.ഡി.എഫിലെ സജിമോൾ കാവിട്ടിൽ തെരഞ്ഞെടുക്കപ്പെട്ടു.17 അംഗ പഞ്ചായത്തിൽ യു.ഡി.എഫിന് ഒമ്പതും എൽ.ഡി.എഫിന് എട്ടും അംഗങ്ങളാണുള്ളത്.
പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ ഒമ്പതാം വാർഡ് അംഗം ആബിദ പുളിക്കലിെൻറ വോട്ട് അസാധുവായി. ഇതോടെ യു.ഡി.എഫിലെ പി. ഇസ്മായിലിനും എൽ.ഡി.എഫിലെ പി.പി. സെയ്തലവിക്കും എട്ട് വോട്ടുകൾ വീതം ലഭിച്ചു. നറുക്കെടുപ്പിൽ ഭാഗ്യം സി.പി.എമ്മിനെ തുണക്കുകയായിരുന്നു.
വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ ആറാം വാർഡ് അംഗം സജിമോൾ കാവിട്ടിലിന് ഒമ്പതും എൽ.ഡി.എഫിലെ ശാന്തമ്മ ടീച്ചർക്ക് എട്ടും വോട്ടുകൾ ലഭിച്ചു. വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ഇരുകൂട്ടരും പ്രകടനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.