അരീക്കോട്: ഊർങ്ങാട്ടിരി, ചാലിയാർ പഞ്ചായത്തുകളിൽ നടപ്പാക്കുന്ന ജൽജീവൻ മിഷൻ പദ്ധതിയുടെ അവലോകനം പി.കെ. ബഷീർ എം.എൽ.എയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.
ഈ പഞ്ചായത്തുകളിലെ ആദിവാസി കോളനികളിലടക്കം കുടിവെള്ളമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ചാലിയാർ പഞ്ചായത്തിൽ പദ്ധതിക്ക് തുടക്കമായി. ഊർങ്ങാട്ടിരി പഞ്ചായത്തിൽ ടെൻഡർ നടപടികളിലാണ് പദ്ധതി. പദ്ധതി നിർവഹണം വേഗത്തിലാക്കാനും സമയബന്ധിതമായി പൂർത്തിയാക്കാനും തീരുമാനമായി.
ചില വാർഡുകളിൽ വാട്ടർ അതോറിറ്റിയും മറ്റിടങ്ങളിൽ നിർവഹണ ഏജൻസിയായ കെ.ആർ.ഡബ്ല്യു.എസ്.എയുമാണ് പദ്ധതി നിർവഹണം നടത്തുന്നത്. പദ്ധതി പ്രവൃത്തി വേഗത്തിൽ തുടങ്ങുമെന്ന് എം.എൽ.എ അറിയിച്ചു. പദ്ധതി നിർവഹണം ത്വരിതപ്പെടുത്താനുള്ള കർമപദ്ധതി പഞ്ചായത്തുകൾക്കും നിർവഹണ ഏജൻസികൾക്കും നൽകി. യോഗത്തിൽ ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. ജിഷ വാസു, വൈസ് പ്രസിഡന്റ് ഷിജോ ആന്റണി, ചാലിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. മനോഹരൻ, നിർവഹണ ഏജൻസിയായ കെ.ആർ.ഡബ്ല്യു.എസ്.എ റീജനൽ ഡയറക്ടർ എം.പി. ഷഹീർ, മാനേജർ ടെക്നിക്കൽ മൻസൂർ, സീനിയർ എൻജിനീയർ എസ്. ആതിര, ടെക്നിക്കൽ കൺസൽട്ടന്റ് മുഹമ്മദ് റാഫി, വനംവകുപ്പ് ഉദ്യോഗസ്ഥർ, കെ.ആർ.എഫ്.ഡി ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.