കരുവാരകുണ്ട്: കുണ്ടോട എസ്റ്റേറ്റിൽ ഞായറാഴ്ച ഇര തേടിയെത്തിയ കടുവ കാടുകയറിയില്ല. തിങ്കളാഴ്ച രാവിലെയും തൊഴിലാളികൾ എസ്റ്റേറ്റിൽ കടുവയെ കണ്ടു.
വിവരമറിഞ്ഞ് സ്ഥലത്തെത്തി പരിശോധന നടത്തിയ വനപാലകരും നിലമ്പൂർ ആർ.ആർ.ടിയും കൂട് സ്ഥാപിക്കാൻ ശ്രമം തുടങ്ങി. ഞായറാഴ്ചയാണ് കുണ്ടോട എസ്റ്റേറ്റ് റോഡിൽ ചൂളിമ്മൽ ജെയിംസിെൻറ വീടിന് സമീപത്തെ കൊക്കോ തോട്ടത്തിൽ കടുവയെ കണ്ടത്. പന്നിയെ വേട്ടയാടിപ്പിടിച്ച കടുവ കാടുകയറി എന്ന വിശ്വാസത്തിൽ തിങ്കളാഴ്ച രാവിലെ എസ്റ്റേറ്റിലെത്തിയ തൊഴിലാളികളാണ് വീണ്ടും കടുവയെ കണ്ടത്. ബറോഡ എസ്റ്റേറ്റിന് സമീപത്തെ കരിങ്കൽ ക്വാറിയിലും നാട്ടുകാർ ഇതിനെ കണ്ടു.
പരിശോധന നടത്തിയ വനംവകുപ്പ് ജീവനക്കാർ കടുവയുടെ കാൽപാടുകളും കാട്ടുപന്നിയുടെ ജഡാവശിഷ്ടവും കണ്ടെത്തി. പ്രായാധിക്യം ബാധിച്ച ആൺ കടുവയാണെന്നാണ് കണ്ടവർ പറയുന്നത്. വേട്ടയാടാൻ കഴിയാത്തതിനാൽ ഇത് ജനവാസ മേഖലയിൽ തന്നെ തമ്പടിക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ഡി.എഫ്.ഒയിൽനിന്ന് നിർദേശം ലഭിക്കുന്ന മുറക്ക് കൂട് സ്ഥാപിക്കുമെന്ന് ഡെപ്യൂട്ടി റേഞ്ചർ ടി. രാമദാസൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.