കരുവാരകുണ്ട്: സ്കൂളുകൾ കേന്ദ്രീകരിച്ച് കരുവാരകുണ്ട് പൊലീസ് നടത്തിയ പരിശോധനയിൽ വിദ്യാർഥികൾ കൊണ്ടുവന്ന 50ഓളം ഇരുചക്ര വാഹനങ്ങൾ പിടിച്ചെടുത്തു.
ലൈസൻസും മറ്റു രേഖകളുമില്ലാതെ സ്കൂളിലേക്ക് വന്നവരായിരുന്നു ഇവർ. റോഡപകടങ്ങൾ കുറക്കാൻ ജില്ല പൊലീസ് സൂപ്രണ്ട് എസ്. സുജിത്ത് ദാസിന്‍റെ നിർദേശപ്രകാരം സ്റ്റേഷൻ ഹൗസ് ഓഫിസർ മനോജ് പറയറ്റയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
കരുവാരകുണ്ട്, തുവ്വൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളുകൾ, നജാത്ത് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലായിരുന്നു പരിശോധന. പ്രായപൂർത്തിയാവാത്ത കുട്ടികൾ പതിവായി ബൈക്കുകളിലാണ് എത്താറുള്ളതെന്ന് പൊലീസ് കണ്ടെത്തി. ഇത് തുടരുന്ന പക്ഷം 25,000 രൂപ വരെ പിഴയും അപകടം സംഭവിച്ചാൽ നഷ്ടപരിഹാരവും ഈടാക്കുമെന്നും രക്ഷിതാക്കൾക്കും കുട്ടികൾക്കുമെതിരെ കേസെടുക്കുമെന്നും പൊലീസ് അറിയിച്ചു. എസ്.ഐമാരായ സുജിത് മുരാരി, അബ്ദുന്നാസർ, കെ. രവി, സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ.എസ്. ഉല്ലാസ്, പി. അനിൽദേവ്, അജിത്, റിയാസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.