കരുവാരകുണ്ട്: ജോലിക്കിടെ മാസ്ക്കിടാത്ത അന്തർ സംസ്ഥാന തൊഴിലാളിയിൽനിന്ന് പഴ്സ് വാങ്ങി സെക്ടറൽ മജിസ്ട്രേറ്റ്. തിരികെ ആവശ്യപ്പെട്ട് നാട്ടുകാർ ബഹളം വെച്ചതോടെ പഴ്സ് നൽകി മജിസ്ട്രേറ്റ് തടിയൂരി. കിഴക്കെത്തല ടൗണിൽ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. ടൗണിൽ നിർമാണ പ്രവൃത്തിയിലേർപ്പെട്ട തൊഴിലാളിയെയാണ് മജിസ്ട്രേറ്റ് പിടിച്ചത്. പിഴ ചുമത്തിയതോടെ പണമില്ലെന്ന് പറഞ്ഞ തൊഴിലാളിയോട് പൊലീസുകാരൻ പഴ്സ് ആവശ്യപ്പെടുകയായിരുന്നു.
ഇതുവാങ്ങി അൽപദൂരം പോയതിന് ശേഷം മടങ്ങി വന്ന് പഴ്സ് തിരികെ ഏൽപിക്കാൻ ശ്രമിച്ചപ്പോഴാണ് നാട്ടുകാർ ഇടപെട്ടത്. പഴ്സ് വാങ്ങിയത് ശരിയല്ലെന്ന് പറഞ്ഞ നാട്ടുകാരെയും ഇവർ ചോദ്യം ചെയ്തു. ഇതോടെ ബഹളമായി. തിരിച്ചറിയൽ രേഖ ഉണ്ടോ എന്നറിയാനാണ് പഴ്സ് വാങ്ങിയതെന്ന് പറഞ്ഞെങ്കിലും ജനം വിട്ടില്ല. കൂടുതൽ ബഹളമായതോടെ പഴ്സ് ഒരുതരത്തിൽ തിരികെ പിടിപ്പിച്ച് സംഘം തടിയൂരുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.