കരുവാരകുണ്ട്: കോവിഡിന് പുറമെ ഡെങ്കിപ്പനി കൂടി കരുവാരകുണ്ടിൽ നിയന്ത്രണാതീതമായത് സി.പി.എം ഭരണസമിതിയുടെ നിസ്സംഗതയാണെന്ന് യു.ഡി.എഫ്. വകുപ്പുകളുടെയും പഞ്ചായത്ത് അംഗങ്ങളുടെയും ഏകോപനമില്ലായ്മയാണ് കാരണമെന്നും ലീഗ് ജനറൽ സെക്രട്ടറി എം.കെ മുഹമ്മദലി, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ടി. ഇംതിയാസ് ബാബു എന്നിവർ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ഡി.സി.സി നോക്കുകുത്തിയാണ്. ഹെൽപ് െഡസ്ക് പാർട്ടി പ്രവർത്തകരുടെ താവളവുമാണ്.
പ്രതിരോധ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ വാഗ്ദാനം ചെയ്തിട്ടും സർവകക്ഷി യോഗം വിളിക്കാനോ ലീഗ്, കോൺഗ്രസ് നേതൃത്വങ്ങളുമായി കൂടിയാലോചിക്കാനോ ഭരണസമിതി ശ്രമിച്ചിട്ടില്ല.
യു.ഡി.എഫ് സംഘം രോഗബാധിത മേഖലകൾ സന്ദർശിച്ച് തയാറാക്കിയ റിപ്പോർട്ടുമായി ജില്ല കലക്ടർ, ജില്ല മെഡിക്കൽ ഓഫിസർ എന്നിവരെ കാണുമെന്നും നേതാക്കൾ പറഞ്ഞു. ലീഗ് പ്രസിഡൻറ് പി.കെ. നാസർ, വി. ശബീറലി, പി.എച്ച് സുഹൈൽ, അഡ്വ. ബാദുഷ, എം. ഖാലിദ് റഹ്മാൻ, എം. ഫിയാസ് എന്നിവരും സംബന്ധിച്ചു.
അരിമണലിൽ ശുചീകരണം തുടങ്ങി
കരുവാരകുണ്ട്: ആറ് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത അരിമണൽ വാർഡിൽ ആരോഗ്യ ബോധവത്കരണവും ശുചീകരണവും തുടങ്ങി. വാർഡിനെ ഏഴ് റൂമുകളാക്കി തിരിച്ച് ഓരോ റൂമിെൻറയും ചുമതല അഞ്ചംഗ സംഘത്തിന് നൽകി.
യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് മഠത്തിൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. കെ.കെ. ജയിംസ്, പി. റഷീദ്, രജനി, കെ. സുലൈഖ എന്നിവർ സംസാരിച്ചു.
ജില്ല വെക്ടർ യൂനിറ്റ് സംഘം പരിശോധന നടത്തി
കരുവാരകുണ്ട്: ഡെങ്കിപ്പനി വ്യാപകമായ കരുവാരകുണ്ടിലെ മലയോര പ്രദേശങ്ങളിൽ ജില്ല വെക്ടർ കൺട്രോൾ യൂനിറ്റ് സംഘം പരിശോധന നടത്തി. ഡി.വി.സി ആരോഗ്യ ഇൻസ്പെക്ടർ ഇ.പി. മുരളീധരെൻറ നേതൃത്വത്തിലാണ് ബുധനാഴ്ച ഉച്ചയോടെ സംഘം തുരുമ്പോടയിലെത്തിയത്. ഈഡിസ് വിഭാഗത്തിൽ പെടുന്ന കൊതുകുകളാണ് മേഖലയിൽ അധികമായി കാണുന്നത്.
കനത്ത വേനൽമഴയെ തുടർന്നുണ്ടായ വെയിലാണ് കൊതുകുകൾ മുട്ടയിട്ട് വളരാൻ ഇടയാക്കിയതെന്നും ഉറവിട നശീകരണം മാത്രമാണ് പ്രതിവിധിയെന്നും സംഘം നിർദേശിച്ചു. ഫോഗിങ് ആരംഭിച്ചെങ്കിലും വൈകുന്നേരമുണ്ടായ മഴ തടസ്സമായി.
പ്രദേശവാസികളെ ബോധവത്കരിക്കുകയും ചെയ്തു. ശശി, നാരായണൻ, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഷീന ജിൽസ്, സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരായ എം. ജസീർ, ലിജി ജോർജ്, ബിന്ദു, പ്രസീദ, ഷിജിന, ആർ.ആർ.ടിമാരായ ഒ.പി അബൂബക്കർ, പി. ഉമ്മർ, പി.കെ. അനിത എന്നിവരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.