കരുവാരകുണ്ട്: മാട്ടിറച്ചി വിലക്കുറവും വെള്ളിയാഴ്ചയും കൂടിയായതോടെ പുന്നക്കാട്ട് വൻ തിരക്ക്. രാവിലെ സംസ്ഥാന പാതയിൽ ചുങ്കത്ത് പലതവണ ഗതാഗത സ്തംഭനമുണ്ടായി.
കച്ചവടക്കാർ തമ്മിലുള്ള മൽസരം മൂലം നാലു നാളായി 60 രൂപ വരെ വില കുറച്ചാണ് ഇവിടെ മാട്ടിറച്ചി വിൽപന നടക്കുന്നത്. ആവശ്യക്കാരേറിയതോടെ പുലർച്ച ആറു മണിയോടെ തന്നെ ചുങ്കത്തെ നാലു കടകളിലെയും മാംസം തീരുകയാണ്.
വെള്ളിയാഴ്ചയായതിനാലാണ് കൂടുതൽ പേരെത്തിയത്. നാലു കടകളിലും ആളുകൾ വരിനിന്നതോടെ ചുങ്കം ജങ്ഷനിൽ വാഹനങ്ങൾ നിറയുകയും ഗതാഗതം പലതവണ തടസ്സപ്പെടുകയും ചെയ്തു.
കഴിഞ്ഞ ദിവസങ്ങളിൽ 180 രൂപക്ക് വരെ ഒരു കിലോ ഇറച്ചി വിൽപന നടന്നെങ്കിലും വെള്ളിയാഴ്ച 220 രൂപയായിരുന്നു വില. അതിനിടെ, വിവിധ പ്രദേശങ്ങളിൽ നിന്നെത്തുന്നവർ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കൂട്ടംകൂടുന്നത് എന്ന പരാതിയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.