കരുവാരകുണ്ട്: പ്രകൃതിദത്ത സൗന്ദര്യം നിലനിൽക്കുന്ന ചേറുമ്പ് ഇക്കോ ടൂറിസം വില്ലേജിെൻറ വിപുലീകരണത്തിന് എല്ലാ പിന്തുണയും നൽകുമെന്ന് തുറമുഖ-മ്യൂസിയം മന്ത്രി അഹമ്മദ് ദേവർകോവിൽ. ഗ്രാമപഞ്ചായത്ത് പ്രസിഡൻറിെൻറ അഭ്യർഥന പ്രകാരം ശനിയാഴ്ച രാത്രി വില്ലേജ് സന്ദർശിക്കാനെത്തിയതായിരുന്നു അദ്ദേഹം.
ഗ്രാമപഞ്ചായത്ത് മുൻകൈയെടുത്ത് മാസ്റ്റർ പ്ലാൻ തയാറാക്കി വിനോദ സഞ്ചാര വകുപ്പിന് നൽകിയാൽ എല്ലാ പിന്തുണയും നൽകും. മന്ത്രി മുഹമ്മദ് റിയാസുമായി ഇക്കാര്യം ചർച്ച ചെയ്യും. കേന്ദ്ര തുറമുഖ, ജലഗതാഗത വകുപ്പിെൻറ സാഗർമാല പദ്ധതിയിൽ ഉൾപ്പെടുത്തി ചിറ നവീകരണവും ആലോചിക്കാമെന്ന് മന്ത്രി വാഗ്ദാനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.എസ്. പൊന്നമ്മ, സ്ഥിരംസമിതി അധ്യക്ഷരായ ഷീന ജിൽസ്, ടി.കെ ഉമ്മർ, അംഗം പി. നുഹ്മാൻ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.