കരുവാരകുണ്ട്: വ്യാജ അധ്യാപകരുടെ ഫോൺ കൗൺസലിങ് ക്ലാസ് കരുവാരകുണ്ടിലും. കരുവാരകുണ്ടിലെ ഒരു സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയുടെ മൊബൈൽ ഫോണിലേക്കാണ് കഴിഞ്ഞ ദിവസം അപരിചിത നമ്പറിൽനിന്ന് വിളിയെത്തിയത്. മാതാവാണ് ഫോണെടുത്തത്.
കരുവാരകുണ്ട് സ്കൂളിലാണ് പഠിക്കുന്നതെന്നും രണ്ട് പെൺകുട്ടികളാണ് ഉള്ളതെന്നും ഇവർ അറിയിച്ചു. ഇതേ സ്കൂളിലെ അധ്യാപകനാണെന്നും ആറ്, ഏഴ് ക്ലാസുകളിലെ കുട്ടികൾക്ക് കൗൺസലിങ് നൽകാനാണ് വിളിക്കുന്നതെന്നും വ്യാജൻ പറഞ്ഞു. ഫോൺ ആറാം ക്ലാസുകാരിക്ക് നൽകാനും നോട്ട് ബുക്കും പേനയും നൽകി റൂമിലാക്കി വാതിലടക്കാനും അറിയിച്ചതോടെ രക്ഷിതാവിന് സംശയം തോന്നുകയായിരുന്നു.
കരുവാരകുണ്ടിൽ കുറെ സ്കൂളുകളുണ്ടെന്നും ഏത് സ്കൂളിലെ അധ്യാപകനാണെന്നും ചോദിച്ചതോടെ 'കൗൺസലറു'ടെ ഫോൺ കട്ടായി. ഇതുപോലെ മറ്റു ചില കുട്ടികളുടെ ഫോണുകളിലേക്കും വിളികൾ വന്നതായി രക്ഷിതാക്കൾ പറയുന്നുണ്ട്. വിഷയത്തിൽ സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. ഒരാഴ്ച മുമ്പ് വാണിയമ്പലം സ്കൂളിലെ കുട്ടിക്ക് ഇതുപോലെ വിളി വന്നതോടെ എല്ലാ സ്കൂൾ അധികൃതരും രക്ഷിതാക്കൾക്ക് ജാഗ്രത നിർദേശം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.