കരുവാരകുണ്ട്: 2018ലെ പ്രളയത്തിൽ കിടപ്പാടമില്ലാതായ കുടുംബങ്ങൾക്കായുയരുന്ന വീടുകളുടെ നിർമാണം അന്ത്യഘട്ടത്തിൽ. തരിശ് മേഖലയിലെ നാലിടങ്ങളിലായാണ് 15 വീടുകൾ നിർമാണത്തിലുള്ളത്.
2018 ആഗസ്റ്റിൽ പലതവണയുണ്ടായ മലവെള്ളപ്പാച്ചിലിൽ തോട്ടുംകുഴി, കടലുണ്ട, കുണ്ടോട എന്നിവിടങ്ങളിലെ നിരവധി വീടുകളിൽ വെള്ളം കയറിയിരുന്നു. ഇതിൽ പലതും പുറമ്പോക്കിലുമായിരുന്നു.
തുടർജീവിതം ദുസ്സഹമായതോടെയാണ് ഏറ്റവും അർഹരായ 22 കുടുംബങ്ങൾക്ക് ഭൂമിക്കും വീടിനുമായി സർക്കാർ 10 ലക്ഷം വീതം പ്രഖ്യാപിച്ചത്. കഴിഞ്ഞ ജനുവരിയിൽ 15 കുടുംബങ്ങൾക്ക് റവന്യൂ മന്ത്രി രേഖകൾ കൈമാറുകയും ചെയ്തു.
സ്ഥലം കണ്ടെത്താത്തതിനാൽ ഏഴു കുടുംബങ്ങളുടെ രേഖകൾ കൈമാറാനായില്ല. ഇവർ മുള്ളറ, കുണ്ടോട, തരിശ് എന്നിവിടങ്ങളിലായി വീട് നിർമാണവും തുടങ്ങി. ചില വീടുകളുടെ നിർമാണം ഇതിനകം പൂർത്തിയായിട്ടുണ്ട്.
അതിനിടെ 10 ലക്ഷത്തിൽ ദുരന്ത നിവാരണ സമിതിയുടെ വിഹിതമായ 96,000 രൂപ ലഭിക്കാൻ വൈകിയത് പൂർത്തീകരണത്തിന് തടസ്സമായി.
നിർമാണം അവസാനഘട്ടത്തിലാണെന്നും കോവിഡ് വ്യാപനത്തിൽ ശമനമുണ്ടായാൽ താക്കോൽ കൈമാറാനാവുമെന്നും വില്ലേജ് ഓഫിസർ കെ. അയ്യപ്പൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.