കരുവാരകുണ്ട്: അപരവത്കരിക്കാനോ തമസ്കരിക്കാനോ കഴിയാത്ത സ്വാതന്ത്ര്യ സമര പ്രതീകമാണ് വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്നും മലബാർ സമരത്തെ പൈശാചികവത്കരിക്കാനുള്ള ശ്രമങ്ങൾ വിലപ്പോവില്ലെന്നും മാപ്പിളപ്പാട്ട് ഗവേഷകൻ ഫൈസൽ എളേറ്റിൽ.
കരുവാരകുണ്ട് ഇക്കോ വില്ലേജിൽ ഇരിങ്ങാട്ടിരി പി.എം. ഹനീഫ് ലൈബ്രറി സംഘടിപ്പിച്ച, നസ്റുദ്ദീൻ മണ്ണാർക്കാടിെൻറ വാരിയൻകുന്നത്ത് സീറപ്പാട്ട് പ്രകാശന ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.എസ്. പൊന്നമ്മ ഉദ്ഘാടനം നിർവഹിച്ചു. മാലിക് വീട്ടിക്കുന്ന് അധ്യക്ഷത വഹിച്ചു. ഡോ. വി. ഹിക്മത്തുല്ല പുസ്തകം പരിചയപ്പെടുത്തി. ഒ.എം. കരുവാരകുണ്ട്, റഹ്മാൻ കിടങ്ങയം, ജി.സി. കാരക്കൽ, ജില്ല പഞ്ചായത്തംഗം വി.പി. ജസീറ, അബ്ദുല്ല കരുവാരകുണ്ട്, എം. മണി, എം.എം. നദ്വി, റാസിഖ് റഹീം, ഹംസ ആലുങ്ങൽ, എം.എ. റസാഖ്, മൊയ്തീൻകുട്ടി ഇരിങ്ങല്ലൂർ, പി. മുഹമ്മദാലി, നസ്റുദ്ദീൻ മണ്ണാർക്കാട്, റഫീഖ് മാസ്റ്റർ എന്നിവർ സംസാരിച്ചു.
മാപ്പിളപ്പാട്ട് രംഗത്ത് നാല് പതിറ്റാണ്ട് പൂർത്തിയാക്കിയ ഒ.എം. കരുവാരകുണ്ടിനെ ചടങ്ങിൽ പൊന്നാട അണിയിച്ചു. നീലാംബരി ദാസ്, അനീസ് കൂരാട്, സിത്താര ഇരിങ്ങാട്ടിരി, യൂനുസ് കരുവാരകുണ്ട് എന്നിവർ സീറപ്പാട്ടുകൾ ആലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.