കരുവാരകുണ്ട്: ഉൽപന്നം വാങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും വില നൽകാതെ ഹോർട്ടികോർപ് കർഷകരെ വട്ടംകറക്കുന്നതായി പരാതി. കരുവാരകുണ്ടിലെ കർഷകരിൽനിന്ന് വാങ്ങിയ ടൺകണക്കിന് നേന്ത്രക്കുലകൾക്കാണ് രണ്ട് മാസമാകാറായിട്ടും തുക നൽകാതിരിക്കുന്നത്.
ഓണവിപണി ലക്ഷ്യമിട്ടാണ് കഴിഞ്ഞ ആഗസ്റ്റ് അവസാനം കൃഷിഭവൻ വഴി ഹോർട്ടികോർപ് നേന്ത്രക്കുലകൾ ശേഖരിച്ചത്. വിപണി വിലയെക്കാൾ 10 ശതമാനത്തോളം അധികം തുകയാണ് ഇവർ കർഷകർക്ക് വാഗ്ദാനം ചെയ്തിരുന്നത്.
കൽക്കുണ്ടിലെ ചില കർഷകരിൽനിന്ന് വണ്ടൂരിലെ ഹോർട്ടികോർപ് ഏഴു ടണ്ണിലധികം നേന്ത്രക്കുലകളാണ് വാങ്ങിയത്. ഈയിനത്തിൽ മൂന്നര ലക്ഷത്തോളം രൂപ രണ്ട് പേർക്കായി കിട്ടാനുണ്ട്. എന്നാൽ, പലതവണ ബന്ധപ്പെട്ടിട്ടും തുക ലഭിച്ചിട്ടില്ല.
എന്ന് കിട്ടുമെന്നതിലും വ്യക്തതയില്ല. ഇതുകാരണം വീണ്ടും കൃഷിയിറക്കാൻ കഴിയാത്ത അവസ്ഥയിലാണിവർ. അതേസമയം, തുക ഒരാഴ്ചക്കകം ലഭ്യമാക്കുമെന്നാണ് കരുവാരകുണ്ട് കൃഷിഭവൻ അധികൃതർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.