കരുവാരകുണ്ട്: കാളികാവ്-കരുവാരകുണ്ട് മലയോര പാതയുടെ നിർമാണം കഴിയുന്നതോടെ നിലംപൊത്തുക നൂറ്റാണ്ട് പഴക്കമുള്ള നൂറിലേറെ വൻമരങ്ങൾ.
സംസ്ഥാനപാതയിലെ പച്ചപ്പിന്റെ തുരങ്കപാതയായ അരിമണലിൽ മാത്രം 50ഓളം മരമുത്തച്ഛന്മാർ ഓർമയാവും. കഴിഞ്ഞ ദിവസം ഇവ മുറിക്കാൻ തുടങ്ങി. പാത നിർമാണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ ഇവയുടെ ലേലം നടന്നിരുന്നു. പാതയുടെ 12 മീറ്റർ വീതിയിൽ വരുന്ന 213 മരങ്ങൾക്കാണ് കോടാലി വീഴുക. നൂറു വർഷത്തിലേറെ പഴക്കമുള്ള മരുത്, കരിമരുത്, മാവ്, പ്ലാവ്, ആഞ്ഞിലി, പൂള എന്നിവയാണ് മരങ്ങളിൽ ചിലത്. കഴിഞ്ഞ ദിവസം മുറിച്ച ഒരു മരത്തിന് 190 ഇഞ്ച് വണ്ണമുണ്ടായിരുന്നു. പലതും ഇതുപോലുള്ളവയാണ്.
പാത നവീകരണത്തിനായതിനാൽ പരിസ്ഥിതി സ്നേഹികൾക്ക് പ്രതിഷേധിക്കാൻ കഴിയില്ല. അതേസമയം, മരങ്ങളിൽ പലതും പാതക്കും വൈദ്യുതി ലൈനുകൾക്കും ഭീഷണിയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.