സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ളെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ സ്വീ​ക​രി​ക്കു​ന്നു

സാദിഖലി തങ്ങൾക്ക് മാലയിട്ടു; കരുവാരകുണ്ടിൽ കോ​ൺ​ഗ്ര​സും മുസ്​ലിം ലീ​ഗും വീണ്ടും ഒന്നിക്കുന്നു

ക​രു​വാ​ര​കു​ണ്ട് (മലപ്പുറം): ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​ര​സ്പ​രം മ​ത്സ​രി​ച്ച് തോ​ൽ​പി​ച്ച കോ​ൺ​ഗ്ര​സും മുസ്​ലിം ലീ​ഗും നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ അ​ടു​ത്ത​തോ​ടെ വീ​ണ്ടും ഒ​ന്നാ​കു​ന്നു. സൗ​ഹൃ​ദ സ​ന്ദേ​ശ യാ​ത്ര​യു​മാ​യി ക​രു​വാ​ര​കു​ണ്ടി​ലൂ​ടെ ക​ട​ന്നു​പോ​യ ലീ​ഗ് ജി​ല്ല പ്ര​സി​ഡ​ൻ​റ്​ സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ​ക്ക് സ്വീ​ക​ര​ണ​വും മാ​ല​യും ന​ൽ​കി​യാ​ണ് കോ​ൺ​ഗ്ര​സ് യു.​ഡി.​എ​ഫി​നു​ള്ള ഒ​രു​ക്കം തു​ട​ങ്ങി​യ​ത്.

യാ​ത്ര​ക്ക് ക​രു​വാ​ര​കു​ണ്ടി​ൽ സ്വീ​ക​ര​ണ​മി​ല്ല. എ​ന്നാ​ൽ, മ​രു​തി​ങ്ങ​ലി​ലെ മ​ണ്ഡ​ലം ക​മ്മി​റ്റി ഓ​ഫി​സി​ന് മു​ന്നി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തു​നി​ന്നാ​ണ് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ ത​ങ്ങ​ളെ ഹാ​ര​മാ​ണി​യി​ച്ച​ത്. മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ്​ ടി. ​ഇം​തി​യാ​സ് ബാ​ബു ഹാ​ര​മ​ണി​യി​ച്ചു.

എം.​പി. വി​ജ​യ​കു​മാ​ർ, എ​ൻ.​കെ. അ​ബ്​​ദു​ൽ ഹ​മീ​ദ് ഹാ​ജി, കെ. ​ഹു​സൈ​ൻ, എ.​ടി. മു​ജീ​ബ് റ​ഹ്മാ​ൻ, വി. ​ഖാ​ദ​ർ, വി. ​ഷൗ​ക്ക​ത്ത്, കെ. ​ആ​സി​ഫ് തു​ട​ങ്ങി നി​ര​വ​ധി പേ​ർ സം​ബ​ന്ധി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം മ​ണ്ഡ​ലം യൂ​ത്ത് ലീ​ഗ് പ​ദ​യാ​ത്ര​ക്ക് പു​ന്ന​ക്കാ​ട് യൂ​ത്ത് കോ​ൺ​ഗ്ര​സും സ്വീ​ക​ര​ണം ന​ൽ​കി​യി​രു​ന്നു.

Tags:    
News Summary - In Karuvarkundu, the Congress and the Muslim League reunite

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.