കരുവാരകുണ്ട്: കളിചിരിയുമായി കൂട്ടുകാർക്കൊപ്പം പിച്ചവെക്കേണ്ട ഇഷയും ഇവാനയും കണ്ണീരും വേദനയുമായി വീട്ടിലിരിക്കുകയാണ്. അപൂർവ രോഗത്തിന് ചികിത്സ തേടാൻ അവർക്ക് 1.3 കോടി രൂപ വേണം. കരുവാരകുണ്ട് കിഴക്കെത്തല ചീരത്തടത്തിൽ നജ്മുദ്ദീെൻറ മക്കളാണ് ഇഷ നൗറിനും (11) ഇവാന ഫാത്തിമയും (ഒന്നര). വൃക്കയും കരളും തകരാറിലായി നാലു മാസമായി ചികിത്സയിലാണ് ഇഷ. ദിവസേന ഡയാലിസിസ് നടത്തിയാണ് ഇഷ ജീവൻ നിലനിർത്തുന്നത്. വൃക്കയും കരളും മാറ്റിവെക്കുകയല്ലാതെ മറുവഴിയില്ലെന്ന് ഇതിനകം ഡോക്ടർമാർ വിധിയെഴുതി.
ഇഷയുടെ ഒന്നര വയസ്സുകാരിയായ സഹോദരി ഇവാനയിലും ഇതേ രോഗത്തിെൻറ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയിരിക്കുകയാണ്. ഇപ്പോൾ തന്നെ കരൾ മാറ്റിവെക്കുകയാണ് ഇവാനയുടെ രക്ഷാവഴി. അപൂർവവും സങ്കീർണവുമായ ശസ്ത്രക്രിയക്കും അനുബന്ധ ചികിത്സക്കുമായി ഒരു കോടി 30 ലക്ഷമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. മക്കളുടെ ചികിത്സക്കായി കുടുംബത്തിെൻറ സഹായത്തോടെ നജ്മുദ്ദീൻ പണമേറെ ചെലവഴിച്ചു.
കൂലിവേലക്കാരനായ ഈ യുവാവ് നിസ്സഹായനായപ്പോഴാണ് ചികിത്സ ജനകീയ സമിതി ഏറ്റെടുത്തത്. ഹംസ സുബ്ഹാൻ ചെയർമാനും അശ്റഫ് കുണ്ടുകാവിൽ കൺവീനറും ഇ.ബി. ഗോപാലകൃഷ്ണൻ ട്രഷററുമായി സമിതി രൂപവത്കരിച്ചു. ഫെഡറൽ ബാങ്ക് കരുവാരകുണ്ട് ശാഖയിൽ അക്കൗണ്ടും (16300200002471) തുറന്നു. IFSC: FDRL0001630. ഗൂഗിൾ പേ നമ്പർ: 9605 275 392.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.