കരുവാരകുണ്ട്: ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന് കീഴിലുള്ള കരുവാരകുണ്ട് ചേറുമ്പ് ഇക്കോ ടൂറിസം വില്ലേജിലെ പ്രവേശന നിരക്ക് വർധിപ്പിച്ചു. നിലവിലുണ്ടായിരുന്ന പത്ത് രൂപ 20 രൂപയാക്കി. അതേസമയം ഡി.ടി.പി.സിയുടെ തന്നെ കീഴിലുള്ള കേരളാംകുണ്ടിലെ 20 രൂപയിൽ വർധനയില്ല. കൗൺസിലിന്റെ ചെയർമാൻ കൂടിയായ ജില്ല കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് തീരുമാനമെടുത്തത്. 2016ൽ ഇക്കോ വില്ലേജ് തുറന്നതു മുതൽ പ്രവേശന ഫീസ് 10 രൂപ തന്നെയാണ്.
ഇത് 20 രൂപയാക്കാൻ തീരുമാനിച്ചിരുന്നെങ്കിലും നടപ്പായിരുന്നില്ല. എന്നാൽ കേരളാംകുണ്ടിൽ മൂന്ന് വർഷം മുമ്പ് 20 രൂപയാക്കുകയും ചെയ്തു. ജില്ലയിലും പുറത്തും പേരുകേട്ട കേരളാംകുണ്ട് വെള്ളച്ചാട്ടം കാണാൻ വർഷത്തിൽ 60,000 ത്തോളം സന്ദർശകരാണ് എത്തുന്നത്.ഇവരിൽ നിന്ന് 12 ലക്ഷം രൂപ ടിക്കറ്റ് ഇനത്തിൽ ലഭിക്കുന്നു. കുടുംബങ്ങളുടെ ഇഷ്ട ഇടമായ ചേറുമ്പ് ഇക്കോ വില്ലേജിൽ 45,000 പേരാണ് വർഷത്തിൽ എത്തുന്നത്.
നാലര ലക്ഷം രൂപ മാത്രമേ ഈ ഇനത്തിൽ വരുമാനമുള്ളൂ.രണ്ട് കേന്ദ്രങ്ങളിലുമായി 20 ഓളം ജീവനക്കാരുണ്ട്. നിരക്ക് വർധന ന്യായമാണെങ്കിലും ഇരു കേന്ദ്രങ്ങളിലും അറ്റകുറ്റപ്പണികളും വികസന പ്രവർത്തനങ്ങളും നടക്കുന്നില്ല എന്ന് പരാതി ഉയരുന്നതിനിടെ എടുത്ത നിരക്ക് വർധന തീരുമാനം വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.2018,19 വർഷങ്ങളിലുണ്ടായ പ്രളയം ഇരു കേന്ദ്രങ്ങളെയും കനത്ത തോതിൽ ബാധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.