കരുവാരകുണ്ട്: അര നൂറ്റാണ്ടിനപ്പുറത്തെ കൗമാരകാല സ്മരണകൾ ഓർത്തെടുത്ത് പങ്കുവെക്കാൻ അവരൊത്തു ചേർന്നു. കരുവാരകുണ്ട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ 1969-70 എസ്.എസ്.എൽ.സി ബാച്ചുകാരാണ് പ്രായംമറന്ന് പഴയ വിദ്യാലയ മുറ്റത്തെത്തിയത്.
സഹപാഠികളെ കാണാൻ വനിതകളടക്കം പലരും മുംബൈ, ബംഗളൂരു, പത്തനംതിട്ട എന്നിവിടങ്ങളിൽ നിന്നാണെത്തിയത്. സംഗമം കഥാകൃത്ത് ജി.സി. കാരക്കൽ ഉദ്ഘാടനം ചെയ്തു. ഒ.എം. ജോർജ് അധ്യക്ഷത വഹിച്ചു. വി.പി. അബൂബക്കർ, ബാലകൃഷ്ണൻ, എ.പി. കുഞ്ഞിമുഹമ്മദ്, കുട്ട്യാലി കുരിക്കൾ, സൈദാബി, ഏലിയാമ്മ എന്നിവർ സംസാരിച്ചു. സ്കൂളിൽ നിർമിക്കുന്ന ഷുക്കൂർ മാസ്റ്റർ സ്മാരക നിർമാണ ഫണ്ടിലേക്ക് ബാച്ചിെൻറ വിഹിതം പി.ടി.എ പ്രസിഡൻറ് എം.കെ. അബ്ദുൽ കരീമിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.