കരുവാരകുണ്ട്: നെല്ലിമരച്ചോട്ടിൽ നാലു പതിറ്റാണ്ടു മുമ്പ് പങ്കുവെച്ച നല്ലോർമകൾ അയവിറക്കാൻ സഹപാഠികൾ വീണ്ടും സംഗമിച്ചു. കരുവാരകുണ്ട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ 1980-81 എസ്.എസ്.എൽ.സി ബാച്ചുകാരാണ് ഞായറാഴ്ച പഴയ വിദ്യാലയ മുറ്റത്തെത്തിയത്. മാത്യു സെബാസ്റ്റ്യൻ താഴത്തേൽ സംഗമം ഉദ്ഘാടനം ചെയ്തു. എം. ഹുസൻ അധ്യക്ഷത വഹിച്ചു.
സ്കൂളിൽ നിർമിക്കുന്ന ഷുക്കൂർ മാസ്റ്റർ സ്മാരക നിർമാണ ഫണ്ടിലേക്കുള്ള ഒരുലക്ഷം രൂപ കൈമാറി.ഇഷ, ഇവാന ചികിത്സ സഹായ ഫണ്ടിലേക്ക് 20,000 രൂപയും നൽകി. ഓർമച്ചെപ്പ് സെഷനിൽ വിദ്യാലയ ഓർമകൾ പങ്കുവെച്ചു. നൂറിലേറെ പേർ പങ്കെടുത്തു.
പി.എം. മൻസൂർ, ഡോ. പി. അബ്ദുസ്സമദ്, പി.കെ. ബാബുരാജ്, ടി. രാധാകൃഷ്ണൻ, അബ്ദുൽ മജീദ്, പി. അയ്യൂബ്, ഗോവിന്ദൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.