വെ​ള്ളി​യാ​ഴ്ച ജ​മാ​അ​ത്തെ ഇ​സ്‌​ലാ​മി കേ​ര​ള അ​മീ​ർ സ​മ​ർ​പ്പ​ണം ന​ട​ത്തു​ന്ന പീ​പ്ൾ​സ് വി​ല്ലേ​ജ്

കരുവാരകുണ്ട് പീപ്ൾസ് വില്ലേജ് സമർപ്പണം നാളെ; സമർപ്പിക്കുന്നത് ആറ് വീടുകൾ

കരുവാരകുണ്ട്: പീപ്ൾസ് ഫൗണ്ടേഷൻ കരുവാരകുണ്ടിൽ നിർമാണം പൂർത്തിയാക്കിയ ആറു വീടുകളടങ്ങുന്ന പീപ്ൾസ് വില്ലേജ് വെള്ളിയാഴ്ച വൈകീട്ട് നാലിന് സമർപ്പിക്കും. ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് സമർപ്പണം നിർവഹിക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികളായ എൻ. അബ്ദുൽ നാസർ, മൻസൂർ വാലയിൽ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.കിഴക്കെത്തല മിനി സ്റ്റേഡിയത്തിന് സമീപം കുരിക്കൾ കുഞ്ഞാപ്പ ഹാജി സൗജന്യമായി നൽകിയ 51 സെന്റ് ഭൂമിയിലാണ് വില്ലേജ് ഒരുങ്ങിയിരിക്കുന്നത്.

12 ലക്ഷം രൂപ ചെലവിലാണ് ഓരോ വീടുകളും നിർമിച്ചിരിക്കുന്നത്. സ്ഥലം ഉൾപ്പെടെ രണ്ടര കോടി രൂപയുടെ പദ്ധതിയാണിത്. വീടുകൾക്കായി അപേക്ഷ സമർപ്പിച്ചവരിൽ നിന്ന് അർഹരായ കുടുംബങ്ങളെ കണ്ടെത്തിയിട്ടുണ്ട്. ഈ കുടുംബങ്ങളുടെയും സന്നദ്ധ പ്രവർത്തകരുടെയും പിന്തുണയോടെ ഒരു വർഷംകൊണ്ടാണ് വില്ലേജ് ഒരുങ്ങിയത്.സമർപ്പണ സമ്മേളനം എ.പി. അനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും.

വില്ലേജിലെ കുടുംബങ്ങൾക്കുള്ള കുടിവെള്ള പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പൊന്നമ്മ സമർപ്പിക്കും. സപ്ലിമെന്റ് ജില്ല പഞ്ചായത്ത് അംഗം വി.പി. ജസീറ പ്രകാശനം ചെയ്യും. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്റ് സലീം മമ്പാട് അധ്യക്ഷത വഹിക്കും. പ്രമുഖർ സംബന്ധിക്കും. ഗായിക രഹ്ന നയിക്കുന്ന ഇശൽ വിരുന്നും നടക്കും. വാർത്തസമ്മേളനത്തിൽ ടി.പി. ഹംസ, സി.ടി. അമീൻ റഹ്മത്തുല്ല, പി.സി. അബു, എ.കെ. മുഹമ്മദ് കുട്ടി എന്നിവരും പങ്കെടുത്തു.

Tags:    
News Summary - Karuvarkundu People's Village dedication tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.