കരുവാരകുണ്ട്: ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച പകൽവീടുകൾ ആർക്കും വേണ്ടാതെ പൊടിപിടിക്കുന്നു. കരുവാരകുണ്ട്, തുവ്വൂർ പഞ്ചായത്തുകളിൽ വയോജനങ്ങൾക്കായി നിർമിച്ച പകൽവീടുകളാണ് വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്നത്. വയോജനക്ഷേമ പദ്ധതിയിൽ ഏഴു ലക്ഷം വിനിയോഗിച്ച് ചേറുമ്പ് ഇക്കോ വില്ലേജിന് സമീപമാണ് പകൽവീട് നിർമിച്ചത്.
2019 ഫെബ്രുവരിയിൽ എം.എൽ.എ ഉദ്ഘാടനം ചെയ്തെങ്കിലും വൈദ്യുതിയും വെള്ളവും ഇല്ലാത്തതിനാൽ വീട് ഇതുവരെ ആർക്കും ഉപകാരപ്പെട്ടിട്ടില്ല.സൗകര്യങ്ങൾ ഒരുക്കി വീട് തുറന്നു തരണമെന്ന് മുതിർന്ന പൗരന്മാരുടെ കൂട്ടായ്മ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. അഞ്ചു വർഷമായി ഇത് അടഞ്ഞു കിടക്കുന്നു. 2019ൽ തന്നെയാണ് 12.5 ലക്ഷം ചെലവിട്ട് തുവ്വൂരിലും പകൽവീട് തുറക്കുന്നത്. കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്താണിത്.
ഇവിടെ അടിസ്ഥാന സൗകര്യങ്ങളുണ്ടെങ്കിലും മുതിർന്ന പൗരന്മാർ ഇവിടേക്ക് വരാൻ താൽപര്യം കാണിക്കുന്നില്ല.ഇതുമൂലം ഈ വീടും വർഷങ്ങളായി അടഞ്ഞു തന്നെയാണ്. വയോജനങ്ങൾ ഇത് ഉപയോഗപ്പെടുത്താൻ സന്നദ്ധരായാൽ സമയം ചെലവിടാനാവശ്യമായ കൂടുതൽ സംവിധാനങ്ങൾ ഒരുക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ജ്യോതി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.