കരുവാരകുണ്ട്: തുടർച്ചയായ ദിവസങ്ങളിൽ പുലികളെ കണ്ട മേലെ പാന്ത്രയിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കും. എ.പി. അനിൽകുമാർ എം.എൽ.എയുടെ ഇടപെടലിനെ തുടർന്നാണ് നിലമ്പൂർ സൗത്ത് ഡി.എഫ്.ഒയുടെ നടപടി. ശനിയാഴ്ച മേലെ പാന്ത്രയിലെത്തിയ എം.എൽ.എ പ്രദേശവാസികളെ കണ്ട് വിവരങ്ങൾ ആരാഞ്ഞിരുന്നു. രണ്ട് ആടുകളെ ഭക്ഷണമാക്കുകയും ടാപ്പിങ് മുടക്കുകയും ചെയ്തിട്ടും പുലികളുടെ കാര്യത്തിൽ വനംവകുപ്പ് നടപടിയെടുക്കാത്തത് നാട്ടുകാർ എം.എൽ.എയുടെ ശ്രദ്ധയിൽപെടുത്തി. തുടർന്നാണ് അദ്ദേഹം സൗത്ത് ഡി.എഫ്.ഒയുമായി വിഷയം ചർച്ച ചെയ്തത്.
പുലികളുടെ സാന്നിധ്യം സ്ഥിരീകരിക്കുകയും ആവശ്യമെങ്കിൽ തുടർനടപടി കൈക്കൊള്ളുകയും ചെയ്യുന്നതിന്റെ ആദ്യ നടപടിയെന്ന നിലയിലാണ് കാമറ സ്ഥാപിക്കുന്നത്. വനംവകുപ്പിന്റെ അനാസ്ഥയിൽ പ്രതിഷേധിച്ച് കഴിഞ്ഞദിവസം നാട്ടുകാർ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.