കരുവാരകുണ്ട്: ആസ്ബസ്റ്റോസും പ്ലാസ്റ്റിക് ഷീറ്റും മേൽക്കൂരയായുള്ള കുടിലിൽനിന്ന് വർഷങ്ങൾക്കുശേഷം മാധവനും തുളസിയും ഞായറാഴ്ച താമസം മാറി. ആനകൾ വിഹരിക്കുന്ന പറയൻമാടിലെ അടച്ചുറപ്പുള്ള കൊച്ചുവീട്ടിലാവും ഇനി ഇവരുടെ അന്തിയുറക്കം. പറയൻമാട് ആദിവാസി കോളനിയിലെ രണ്ട് കുടുംബങ്ങളിലൊന്നാണ് രണ്ട് മക്കളും ഭാര്യയുമടങ്ങുന്ന മാധവെൻറ കുടുംബം.
അഞ്ചുവർഷത്തിലേറെയായി ഇവർക്ക് വീടിന് അനുമതിയായിട്ട്. എന്നാൽ, നിർമാണ വസ്തുക്കൾ മലകയറ്റാനുള്ള പ്രയാസം നിർമാണത്തിന് തടസ്സമായി. ലൈഫ് പദ്ധതിയിലെ നാലുലക്ഷത്തിന് പുറമെ ഐ.ടി.ഡി.പി മൂന്നുലക്ഷം കൂടി നൽകിയതോടെയാണ് പ്രവൃത്തി തുടങ്ങാനായത്. വെള്ളവും വൈദ്യുതിയും ഗ്രാമപഞ്ചായത്തും ലഭ്യമാക്കി.
ഗ്രാമപഞ്ചായത്ത് അംഗം ഷീബ പള്ളിക്കുത്ത്, സാമൂഹിക പ്രവർത്തകരായ തൊമ്മൻവിള തമ്പി രാജ്, വള്ളിൽ ബാലൻ, ചിന്നുട്ടൻ, ടി.പി. സുബ്രഹ്മണ്യൻ എന്നിവർ വീടിരിക്കൽ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.