മ​ല​യാ​ളം പ​ഠ​ന കോ​ഴ്സി​ലെ അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ അ​ധ്യാ​പ​ക​രോ​ടൊ​പ്പം

അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കും ഇ​നി മ​ല​യാ​ളം ഈ​സി കോ​ഴ്സൊ​രു​ക്കി​യ​ത് കെ.​ടി.​എം കോ​ള​ജ്

ക​രു​വാ​ര​കു​ണ്ട്: തൊ​ഴി​ൽ തേ​ടി ക​രു​വാ​ര​കു​ണ്ടി​ലെ​ത്തു​ന്ന അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കി​നി മ​ല​യാ​ള​ത്തി​ന്‍റെ മ​ധു​രം. അ​സം, ബം​ഗാ​ൾ തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന നി​ര​ക്ഷ​ര​രാ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ക​രു​വാ​ര​കു​ണ്ട് കെ.​ടി.​എം കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സാ​ണ് മ​ല​യാ​ളം പാ​ഠ​ശാ​ല തു​റ​ന്ന​ത്. ജീ​വി​ത​ത്തി​ൽ ഇ​ന്നേ​വ​രെ സ്കൂ​ളി​ൽ പോ​യി​ട്ടി​ല്ലാ​ത്ത​വ​രാ​ണ് ഇ​വ​രി​ൽ മി​ക്ക​വ​രും.

കോ​ള​ജ് കാ​മ്പ​സി​ലെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക്കാ​യി ര​ണ്ടു വ​ർ​ഷം മു​മ്പെ​ത്തി​യ അ​സം, ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് തൊ​ഴി​ലു​ട​മ​ക​ൾ, വ്യാ​പാ​രി​ക​ൾ എ​ന്നി​വ​രോ​ട് മ​ല​യാ​ളം പ​റ​യാ​നു​ള്ള പ്ര​യാ​സം മ​ന​സ്സി​ലാ​ക്കി​യ​തോ​ടെ​യാ​ണ് മ​ല​യാ​ളം പ​ഠ​ന കോ​ഴ്സ് എ​ന്ന ആ​ശ​യ​മു​ണ്ടാ​യ​ത്. ഇ​തോ​ടെ കോ​ള​ജ് മ​ല​യാ​ളം പ​ഠ​ന വ​കു​പ്പ് 20 മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള കോ​ഴ്സും സി​ല​ബ​സു​മൊ​രു​ക്കി.

മ​ല​യാ​ളി​ക​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്താ​നാ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന വി​വ​ര​ങ്ങ​ൾ മ​ല​യാ​ള​ത്തി​ൽ എ​ഴു​താ​നും പ​റ​യാ​നു​മാ​ണ് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. തൊ​ഴി​ലാ​ളി​ക​ളു​ടെ സൗ​ക​ര്യ​പ്ര​കാ​രം രാ​വി​ലെ​യും രാ​ത്രി​യി​ലും ക്ലാ​സ്​ ന​ട​ത്തും. 21 പേ​രു​ടെ ഒ​രു ബാ​ച്ച് ഇ​തി​ന​കം പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി.ഇ​പ്പോ​ൾ 31 അം​ഗ​ങ്ങ​ളു​ടെ ബാ​ച്ച് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു. അ​സം സ്വ​ദേ​ശി​ക​ളാ​യ സ​യ്യി​ദു​ൽ ഇ​സ്​​ലാം, ഷാ​ഹി​ൻ ഖാ​ൻ, ജ​ഹാം​ഗീ​ർ ബാ​ദു​ഷ, പ​ശ്ചി​മ ബം​ഗാ​ളി​ൽ നി​ന്നു​ള്ള നി​സാം അ​ലി, സൈ​ഫു​ൽ ശൈ​ഖ് എ​ന്നി​വ​ർ പ​ഠി​താ​ക്ക​ളി​ൽ ചി​ല​രാ​ണ്. കെ.​ടി.​എം കോ​ള​ജ് അ​ധ്യാ​പ​ക​രാ​യ ഡോ. ​എ​ൻ.​കെ. മു​ഹ​മ്മ​ദ് അ​സ്​​ലം, എ.​കെ. അ​ഫ്സ​ഹ്, കെ. ​മു​ഹ​മ്മ​ദ് മു​സ്​​ത​ഫ, എം. ​ഉ​ബൈ​ദ് റ​ഹ്​​മാ​ൻ എ​ന്നി​വ​രാ​ണ് ക്ലാ​സെ​ടു​ക്കു​ന്ന​ത്. സ​ഹാ​യി​ക​ളാ​യി എ. ​ഷാ​ജ​ഹാ​ൻ, കെ.​ടി. റ​സാ​ഖ്, റ​സാ​ഖ് ഇ​രി​ങ്ങാ​ട്ടി​രി എ​ന്നി​വ​രു​മു​ണ്ട്.

Tags:    
News Summary - malayalam is also available for inter-state workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.