കരുവാരകുണ്ട്: കേരള എസ്റ്റേറ്റ് പുളിങ്കടവിലെ തോരക്കാടൻ ഗോപാലെൻറ മകൾ നിഖിതമോളുടെ വിജയത്തിന് മധുരമിരട്ടിയാണ്. ഒന്നാം ഭാഷയായി അറബിയെടുത്താണ് ഈ മിടുക്കി എസ്.എസ്.എൽ.സിയിൽ സമ്പൂർണ എ പ്ലസ് നേട്ടം കൊയ്തത്. കരുവാരകുണ്ട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയാണ്.
കേരള പഴയ കടയ്ക്കൽ ജി.യു.പി സ്കൂളിൽ ഒന്നിൽ പഠിക്കുമ്പോൾ ക്ലാസിൽ നിഖിത ഒഴികെ എല്ലാവരും മുസ്ലിം വിദ്യാർഥികളായിരുന്നു. ഇതാണ് അറബിയെടുക്കാൻ പ്രചോദനമായത്. ഹൈസ്കൂളിലെത്തിയപ്പോൾ ഉപജില്ല അറബി കലോത്സവങ്ങളിൽ വരെ മത്സരിക്കാനെത്തി നിഖിത. ശോഭനയാണ് അമ്മ. രണ്ട് സഹോദരങ്ങളുമുണ്ട്. എം.എസ്.എഫ് പഞ്ചായത്ത് കമ്മിറ്റി ഉൾപ്പെടെ നിരവധി പേർ വിജയാഹ്ലാദം പങ്കിടാൻ നിഖിതയുടെ വീട്ടിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.