കരുവാരകുണ്ട്: തദ്ദേശ തെരഞ്ഞെടുപ്പിൽ ത്രികോണ മത്സരസാധ്യത നിലനിൽക്കുന്ന കരുവാരകുണ്ടിൽ യു.ഡി.എഫ് ജില്ല നേതൃത്വം ഇടപെടുന്നു. കഴിഞ്ഞ ശനിയാഴ്ച നടക്കാതെപോയ പ്രാദേശിക ലീഗ്-കോൺഗ്രസ് നേതാക്കളുടെ യോഗം ചൊവ്വാഴ്ച വണ്ടൂരിൽ വിളിച്ചിരിക്കുകയാണ് യു.ഡി.എഫ് നേതൃത്വം.
കഴിഞ്ഞതവണ ത്രികോണമത്സരം നടന്നതാണ് പ്രധാന തലവേദന. അതിൽ ലഭിച്ച എട്ട് വാർഡുകളും വേണമെന്ന് കോൺഗ്രസും നിലവിലെ ഒമ്പതും പുറമെ തരിശും പനഞ്ചോലയും വേണമെന്ന് ലീഗും വാശിപിടിക്കുകയാണ്.
തരിശിന് പകരം തുരുമ്പോട കോൺഗ്രസിന് നൽകാമെന്ന് ലീഗ് പറയുന്നു. തരിശിലെ ലീഗ്, കോൺഗ്രസ് അണികളാണ് ഇരു നേതൃത്വങ്ങൾക്കും തലവേദനയുണ്ടാക്കുന്നതും.
അതിനിടെ, ചൊവ്വാഴ്ച നടക്കുന്ന ചർച്ച പരാജയപ്പെട്ടാൽ കടുത്ത തീരുമാനമെടുക്കാനാണ് ജില്ല യു.ഡി.എഫ് നീക്കം. വെവ്വേറെ മത്സരിക്കുന്നവർക്ക് പാർട്ടി ചിഹ്നങ്ങൾ നൽകില്ലെന്നാണ് യു.ഡി.എഫ് ജില്ല ചെയർമാൻ പറയുന്നത്. മാത്രമല്ല േബ്ലാക്ക്, ജില്ല പഞ്ചായത്ത് എന്നിവയിലേക്ക് യു.ഡി.എഫായേ പറ്റൂ.
കരുവാരകുണ്ട്: ഗ്രാമപഞ്ചായത്ത് അംഗവും മുൻ വികസന സ്ഥിരംസമിതി ചെയർമാനുമായ കുര്യച്ചൻ കോലഞ്ചേരിയെ കോൺഗ്രസിൽനിന്ന് പുറത്താക്കി. പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളിൽ നിരന്തരം പങ്കാളിയാകുന്നുവെന്ന കാരണം കാണിച്ചാണ് മണ്ഡലം പ്രസിഡൻറ് ടി. ഇംതിയാസ് ബാബു പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് ഇദ്ദേഹത്തെ പുറത്താക്കിയത്.
പദ്ധതിവിഹിതം നൽകാത്തതിൽ പ്രതിഷേധിച്ച് മൂന്ന് വർഷം മുമ്പ് മണ്ഡലം സെക്രട്ടറി പദവിയിൽനിന്ന് രാജിവെച്ചത് മുതൽ കുര്യച്ചൻ പാർട്ടിയുമായി ഇടഞ്ഞുനിൽക്കുകയായിരുന്നു. ടൗൺസ്ക്വയർ വിവാദം നടക്കുന്നതിനിടെ ഗ്രാമപഞ്ചായത്ത് ഓഫിസിൽ വെച്ച് കോൺഗ്രസ് പ്രവർത്തകർ ഇദ്ദേഹത്തിനെതിരെ കൈയേറ്റ ശ്രമവും നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.