കരുവാരകുണ്ട്: മാസങ്ങൾക്ക് മുമ്പ് പൂർത്തിയാക്കിയ പ്രവൃത്തിയുടെ തുക അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് സെക്രട്ടറിയെ വൈസ് പ്രസിഡൻറ് ഓഫിസിനകത്ത് പൂട്ടിയിട്ടു.
കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷീന ജിൽസാണ് മഴക്കാലപൂർവ പ്രവൃത്തിയുടെ തുക നൽകാൻ മടിക്കുന്നെന്ന് ആരോപിച്ച് സെക്രട്ടറി സി.കെ. രാധാകൃഷ്ണനെയും മൂന്ന് ജീവനക്കാരെയും പൂട്ടിയിട്ടത്.
പ്രളയനാശമൊഴിവാക്കാൻ കൽക്കുണ്ട് ഭാഗത്ത് ഒലിപ്പുഴയിൽനിന്ന് കഴിഞ്ഞ ജൂണിൽ അവശിഷ്ടങ്ങൾ വാരിയിരുന്നു. ഒരു ലക്ഷത്തിലേറെ വരുന്ന തുക പേക്ഷ, പല കാരണങ്ങൾ പറഞ്ഞ് തടഞ്ഞു.
പൂട്ടിയിട്ടതിനെ തുടർന്ന് പൊലീസെത്തി പ്രസിഡൻറ് പി. ഷൗക്കത്തലിയുടെ സാന്നിധ്യത്തിൽ ചർച്ച നടത്തി. മുഴുവൻ രേഖകളും സമർപ്പിക്കാത്തതും കോവിഡ് മൂലം ഓഫിസ് പ്രവർത്തനം താളംതെറ്റിയതുമാണ് തുക വൈകാൻ കാരണമെന്ന് സെക്രട്ടറി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.