സ്കൂൾ ബസ് ഫണ്ടിന് പാഴ്​വസ്​തു ശേഖരിച്ച് പി.ടി.എ

ക​രു​വാ​ര​കു​ണ്ട്: സ്കൂ​ൾ വാ​ഹ​നം വാ​ങ്ങാ​ൻ അ​വ​ധി​ക്കാ​ല​ത്ത് പാ​ഴ്​​വ​സ്തു​ക്ക​ൾ ശേ​ഖ​രി​ച്ച് ഫ​ണ്ട് ക​ണ്ടെ​ത്തു​ക​യാ​ണ് അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും. ജ​ന​കീ​യ ഫ​ണ്ട് ശേ​ഖ​ര​ണ​ത്തി​ന് മാ​തൃ​കയാകു​ന്ന ക​രു​വാ​ര​കു​ണ്ട് മോ​ഡ​ൽ ജി.​എ​ൽ.​പി സ്കൂ​ളാ​ണ് സ്കൂ​ൾ വാ​ഹ​നം സ്വ​ന്ത​മാ​ക്കാ​നും പു​തു​വ​ഴി തേ​ടു​ന്ന​ത്.

എ.​പി. അ​നി​ൽ​കു​മാ​ർ എം.​എ​ൽ.​എ സ്കൂ​ൾ വാ​ഹ​ന​ത്തി​നാ​യി 10 ല​ക്ഷം രൂ​പ വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ട്. ബാ​ക്കി തു​ക സ്വ​രൂ​പി​ക്കു​ക​യാ​ണ് പി.​ടി.​എ​യു​ടെ ല​ക്ഷ്യം. ക്രി​സ്മ​സ് അ​വ​ധി​ക്കാ​ല​ത്ത് കു​ട്ടി​ക​ളു​ടെ വീ​ടു​ക​ളി​ലെ​ത്തി പാ​ഴ് വ​സ്തു​ക്ക​ൾ ശേ​ഖ​രി​ച്ച് വി​ൽപ​ന ന​ട​ത്തു​ക​യാ​ണ്. ന​ല്ല പ്ര​തി​ക​ര​ണ​മാ​ണ് ര​ക്ഷി​താ​ക്ക​ളി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന​ത്.

ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം എ.​കെ. സ​ക്കീ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​ടി.​എ പ്ര​സി​ഡ​ന്‍റ്​ പി. ​അ​ബ്ദു​സ്സ​ലാം, എ​സ്.​എം.​സി ചെ​യ​ർ​മാ​ൻ പി.​എം. സ​ബാ​ദ്, താ​രി​ഫ്, കെ. ​വി​നോ​ദ്, അ​ധ്യാ​പ​ക​രാ​യ എം. ​രാ​ധാ​കൃ​ഷ്ണ​ൻ, കെ. ​ശ്രീ​ധ​ര​ൻ എ​ന്നി​വ​രാ​ണ് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

Tags:    
News Summary - PTA collects waste material for school bus fund

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.