കരുവാരകുണ്ട്: സന്നദ്ധ സേവകരായ യുവാക്കളുടെ കൂട്ടായ്മയായ രാഹുൽ ഗാന്ധി റെസ്ക്യു ടീം അംഗങ്ങളെ നേരിൽ കണ്ട് അഭിനന്ദനമറിയിച്ച് രാഹുൽ. പ്രളയത്തിലും കോവിഡിലും ദുരിതംപേറിയ നാട്ടുകാർക്ക് കൈത്താങ്ങും പ്രതീക്ഷയും നൽകിയാണ് കരുവാരകുണ്ടിലെ ഏതാനും യുവാക്കൾ രാഹുലിെൻറ പേരിൽ റെസ്ക്യൂ ടീം ഉണ്ടാക്കിയത്.
എ.പി. അനിൽകുമാർ എം.എൽ.എയുടെ സഹായവും ഇവർക്ക് ലഭിച്ചു. ദൂര സ്ഥലങ്ങളിൽ നിന്ന് മരുന്നെത്തിക്കുന്ന മെഡിചെയിൻ, മെഗാ വൈറസ് പ്രതിരോധ ക്യാമ്പ്, രക്തദാന ക്യാമ്പ്, സ്നേഹക്കിറ്റ്, പട്ടികജാതി കോളനികളിലൂടെ ക്ഷേമാന്വേഷണ യാത്ര, ഭിന്നശേഷി കുട്ടികൾക്കായി മഴവില്ല് ഓൺലൈൻ കലോത്സവം, അണുനശീകരണം തുടങ്ങീ നിരവധി മാതൃക പ്രവർത്തനങ്ങൾ ഈ കൂട്ടായ്മ നടത്തിയിരുന്നു.ഇതെല്ലാം ചോദിച്ചറിഞ്ഞ രാഹുൽ ടീം അംഗങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.
അടുത്ത സന്ദർശനത്തിൽ വിശദമായി കൂടിയിരിക്കാമെന്നും വാഗ്ദാനം ചെയ്തു. ചെയർമാൻ അബ്ദുൽ റസാഖ്, സെക്രട്ടറി നിസാം ആബിദലി, ട്രഷറർ മധു മേലേതിൽ, ക്യാപ്റ്റൻ റിയാസ് കൈപ്പുള്ളി, പി.കെ. റഫീഖ് തുടങ്ങീ 15 പേർക്കാണ് രാഹുലിനെ കാണാൻ അവസരം കിട്ടിയത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.