കരുവാരകുണ്ട്: ലോക പ്രകൃതി സംരക്ഷണ ദിനത്തിൽ കരുവാരകുണ്ടിലെ കേരളാംകുണ്ട് വെള്ളച്ചാട്ടത്തിെൻറ മനോഹാരിത പങ്കുവെച്ച് രാഹുൽ ഗാന്ധി. തെൻറ മണ്ഡലമായ വയനാടിെൻറ പ്രകൃതിഭംഗിയടങ്ങുന്ന ഒന്നര മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ ആണ് രാഹുൽ ഗാന്ധി വയനാട് എന്ന ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്. നിത്യഹരിത വനങ്ങളാലും നയനഹാരികളായ വെള്ളച്ചാട്ടങ്ങളാലും അനുഗൃഹീതമായ ഇടം എന്ന് പരിചയപ്പെടുത്തിയാണ് വിഡിയോ.
'വെള്ളമില്ലാതെ ജീവിതമില്ല. മഴ തോറ്റാൽ ധാർമികതയുടെ തകർച്ചയുണ്ടാവും'എന്ന തിരുക്കുറൾ വചനമാണ് പോസ്റ്റിൽ നൽകിയിരിക്കുന്നത്. സൈലൻറ് വാലി ദേശീയ ഉദ്യാനത്തിെൻറ ചാരത്ത് സമുദ്രനിരപ്പിൽനിന്ന് 1500 അടി ഉയരത്തിലുള്ള മനോഹരമായ വെള്ളച്ചാട്ടമാണിതെന്നും വിഡിയോയിൽ പരിചയപ്പെടുത്തുന്നുണ്ട്. കേരളാംകുണ്ടിനെക്കുറിച്ചുള്ള ഏറ്റവും പുതിയ വിഡിയോ ആണ് എം.പിയുടേത്. നൂറുകണക്കിന് പേർ ഇതിനകം പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.