കരുവാരകുണ്ട്: വാഹനാപകടത്തിൽ പരിക്കേറ്റ യുവാവിെൻറ ചികിത്സക്കായി തെരുവിൽ പാട്ടുപാടി സ്വരൂപിച്ച ഏഴുലക്ഷം രൂപ കുടുംബത്തിന് കൈമാറി. കരുവാരകുണ്ട് ഗാനോത്സവം സംഗീത കൂട്ടായ്മയാണ് കീഴാറ്റൂർ വടക്കേക്കര ചന്ദ്രെൻറ ചികിത്സക്കുള്ള തുക സമാഹരിച്ചത്.
ഭാര്യയും മൂന്ന് കുട്ടികളും അടങ്ങുന്ന കുടുംബത്തിെൻറ ഏക അത്താണിയായിരുന്നു ചന്ദ്രൻ. കിഴക്കെത്തല ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ ഫാറൂഖ് ചെർപ്പുളശ്ശേരി ചികിത്സ സഹായ സമിതിക്ക് ചെക്ക് കൈമാറി. ഗാനോത്സവം കോഓഡിനേറ്റർ പി.കെ. ശശി അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ മികവു തെളിയിച്ചവരെ ചടങ്ങിൽ അനുമോദിച്ചു. കെ. വിജയൻ, ശ്രീനിവാസൻ, അലി പാന്ത്ര, ടി. അനിൽകുമാർ, ജിഹാദലി, ഹാരിസ്, ബഷീർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.