കരുവാരകുണ്ട്: സാമ്പത്തിക പരാധീനതയാൽ പഠനം പാതിവഴിയിൽ ഉപേക്ഷിക്കുന്നവർക്ക് കൈത്താങ്ങാവുകയാണ് നജാത്ത് കോളജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ സഹപാഠികൾ. കാമ്പസിലെ നിർധനരായ വിദ്യാർഥികളെ സഹായിക്കാനായി കോംപാക്ട് അസോസിയേഷനാണ് ബിരിയാണി ചലഞ്ച് നടത്തിയത്. രണ്ടായിരത്തോളം പൊതികളാണ് വിറ്റഴിഞ്ഞത്.
ഇതുവഴി 30ഓളം പേർക്ക് ഒരു വർഷം പഠന സഹായം നൽകാനുള്ള തുക സമാഹരിക്കാൻ സാധിച്ചു. യൂട്യൂബർ അൻഫാൽ സഫാരി ചലഞ്ച് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എം.കെ കുഞ്ഞു അധ്യക്ഷത വഹിച്ചു. താരീഖ് അൻവർ, നിയാസ്, ടി. ബിദാർ, അബ്ദുല്ല, കെ. മുഹമ്മദ് ഷിഫിൻ, എം. അൻഷിഫ്, ഷിബിലി, അർഷാദ് ലഹൻ, അൻഷദ്, സഹദ്, ഷംവീൽ, ഹരി, അഭിഷേക്, ധനുഷ്, ഷബീൽ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.