മുഹമ്മദ്​ ഹനാൻ

വിദ്യാർഥി മലവെള്ളപ്പാച്ചിലിൽപെട്ടു; രക്ഷപ്പെട്ടത് മരക്കൊമ്പിൽ പിടിച്ച്

കരുവാരകുണ്ട്: ഒലിപ്പുഴയിൽ മലവെള്ളപ്പാച്ചിലിൽപെട്ട വിദ്യാർഥി അത്ഭുതകരമായി രക്ഷപ്പെട്ടു. പയ്യനാട് ചോലക്കൽ എറാന്തൊടി മുഹമ്മദ് ഹനാനാണ് (17) പത്തുമിനിറ്റോളം മലവെള്ളപ്രവാഹത്തിൽ പെട്ടതിനുശേഷം ജീവിതത്തിലേക്ക് തിരിച്ചുകയറിയത്.

നെല്ലിക്കുത്ത് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർഥിയായ ഹനാനും കൂട്ടുകാരുമടങ്ങുന്ന പത്തംഗ സംഘം ചൊവ്വാഴ്ച ഉച്ചയോടെയാണ് കരുവാരകുണ്ട് കൽക്കുണ്ടിലെത്തിയത്. യുവാക്കളായ വിനോദസഞ്ചാരികളുടെ ഇഷ്ട ഇടമായ സ്വപ്നക്കുണ്ടിൽ കുളിക്കുകയായിരുന്നു ഇവർ.

മടങ്ങാനിരിക്കെ പൊടുന്നനെയെത്തിയ മലവെള്ളത്തിലേക്ക് ഹനാൻ തെന്നിവീഴുകയായിരുന്നു. പാറക്കല്ലുകളും കുഴികളും നിറഞ്ഞ പുഴയിലൂടെ 10 മിനിറ്റോളം ഒഴുകിയശേഷം മരക്കൊമ്പിൽ പിടിച്ചാണ് ഹനാൻ കരക്ക് കയറിയത്. പരിചയമില്ലാത്ത സ്ഥലമായതിനാലും വീടുകൾ ഇല്ലാത്തതിനാലും ഏറെനേരം നടന്നതിനൊടുവിലാണ് ഒരു വീട് കണ്ടെത്തിയത്. ഇതിനിടെ, കൂട്ടുകാരും നാട്ടുകാരും പലയിടത്തും തിരച്ചിൽ നടത്തിയിരുന്നു. വീട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് കരുവാരകുണ്ട് പൊലീസെത്തിയത്. ഹനാന് നിസ്സാര പരിക്കുകളുണ്ട്.

Tags:    
News Summary - The student was caught in a mountain flood

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.