കരുവാരകുണ്ട്: ത്രികോണ മത്സരത്തിന് സാഹചര്യമൊരുക്കി കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജനവിധി തേടുന്ന സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്.
കിഴക്കെത്തല മരനാട്ട് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ടി. ഇംതിയാസ് ബാബു പ്രഖ്യാപനം നടത്തി. ജില്ല കോൺഗ്രസ് കമ്മിറ്റി അംഗം പി. ഉണ്ണിമാൻ ഉദ്ഘാടനം ചെയ്തു.
വെൽഫെയർ പാർട്ടി പഞ്ചായത്ത് പ്രസിഡൻറ് വി.പി. യൂസുഫലി, മണ്ഡലം വൈസ് പ്രസിഡൻറ് സി.പി. സലാം, വി.പി. ലിയാഖത്തലി, വി. ശബീറലി, എം.പി. വിജയകുമാർ, പി.എം. സബാദ്, എൻ.കെ. അബ്ദുൽ ഹമീദ് ഹാജി, എൻ. ഹംസ ഹാജി എന്നിവർ സംസാരിച്ചു.
എം. പുഷ്പലത (കുട്ടത്തി), കെ. കുര്യച്ചൻ ഫ്രാൻസിസ് (അരിമണൽ), എം. സുലൈഖ (കേരള), പി.കെ. സലീന (മഞ്ഞൾപാറ), കെ. ഖദീജ ( പാന്ത്ര), ബെന്നി ഉപ്പുമാക്കൽ ( കൽക്കുണ്ട്), പി. സൈനബ (തുരുമ്പോട), സി. റഷീദ് (കണ്ണത്ത്, സ്വത.), വി.എ. ഫായിസ (കിഴക്കെത്തല, സ്വത.), എ.കെ. മുഹമ്മദ് കുട്ടി (കരുവാരകുണ്ട്, സ്വത.), തച്ചമ്പറ്റ ഷൈജു (തരിശ്), സി.പി. കുഞ്ഞാലൻ, (പുൽവെട്ട), പി. സെറീന (പയ്യാക്കോട്, സ്വത.) ഒ.പി. മുഹമ്മദ് നിഫാൻ (ചുള്ളിയോട്), കെ. ഷാഹിന ഫിറോസ് (പനഞ്ചോല), സി. പ്രമീള ടീച്ചർ (ഇരിങ്ങാട്ടിരി), പൂവിൽ ഹസീന (പുന്നക്കാട്, സ്വത.), എ.കെ. മിൻസിയ (ചെമ്പൻകുന്ന്) എന്നിവരാണ് മത്സരിക്കുന്നത്. അതേസമയം, വാക്കോട്, കക്കറ, പുത്തനഴി എന്നിവിടങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.