representative image

വോട്ടർപട്ടിക: മുസ്‌ലിം ലീഗ് കള്ളവോട്ടിന് കളമൊരുക്കുന്നെന്ന് സി.പി.എം

കരുവാരകുണ്ട്: ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പരാജയഭീതിയിലായ മുസ്‌ലിം ലീഗ് വോട്ടർപട്ടിക ശുദ്ധീകരണം തടസ്സപ്പെടുത്തുകയാണെന്ന് സി.പി.എം. കള്ളവോട്ടിന് കളമൊരുക്കുന്നവരെ നിയമപരമായി നേരിടുമെന്ന് ലോക്കൽ സെക്രട്ടറി പി.കെ. മുഹമ്മദലിയും ഏരിയ കമ്മിറ്റി അംഗം എ.കെ. സജാദ് ഹുസൈനും വാർത്തസമ്മേളനത്തിൽ പറഞ്ഞു.

വാർഡിൽ താമസമില്ലാത്ത നിരവധി പേരാണ് അതത് വോട്ടർപട്ടികകളിൽ വർഷങ്ങളായി ഉൾപ്പെട്ടുകിടക്കുന്നത്.

ഇത്തരക്കാരെ മാറ്റണമെന്നാവശ്യപ്പെട്ടാണ് തങ്ങൾ ആക്ഷേപം നൽകിയത്. പരമ്പരാഗത വാർഡുകൾ പലതും നഷ്​ടപ്പെടുമെന്ന ഭീതിയിൽ ഹിയറിങ് തടസ്സപ്പെടുത്തുകയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയുമാണ്​ ലീഗ് നേതാക്കൾ.

പി. കുഞ്ഞാപ്പു ഹാജി, ഇ. ലിനീഷ്, എം. സജാദ് എന്നിവരും സംബന്ധിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.